SAI: മുൻ കായികതാരങ്ങൾക്ക് ജോലി നേടാം, നിയമനം പുതുച്ചേരിയിൽ

അകെ 04 ഒഴിവുകളാണ് ഉള്ളത്. പുതുച്ചേരിയിലെ വിവിധ സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 23-01-2026.
Sports Authority of India
SAI Releases Notification for Past Champion Athlete Recruitment SAI
Updated on
1 min read

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പാസ്റ്റ് ചാമ്പ്യൻ അത്‌ലറ്റ് തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 04 ഒഴിവുകളാണ് ഉള്ളത്. പുതുച്ചേരിയിലെ വിവിധ സ്ഥലങ്ങളിലാണ് നിയമനം ലഭിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 23-01-2026.

Sports Authority of India
KERALA PSC: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം, നിരവധി ഒഴിവുകൾ

ഒഴിവുകൾ

  • പുതുച്ചേരി – ഫുട്ബോൾ : 1 ഒഴിവ്

  • കാരൈക്കാൽ – ബാഡ്മിന്റൺ : 1 ഒഴിവ്

  • മാഹേ – വോളിബോൾ : 1 ഒഴിവ്

  • യാനം – അത്ലറ്റിക്സ് : 1 ഒഴിവ്

ആകെ ഒഴിവുകൾ: 4

Sports Authority of India
KERALA PSC: ബിവറേജസ് കോർപ്പറേഷനിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം

യോഗ്യതാ മാനദണ്ഡങ്ങൾ

നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ മുൻഗണന അധിഷ്ഠിതമായി അന്താരാഷ്ട്ര തലം മുതൽ വ്യക്തിഗത നേട്ടങ്ങൾ വരെ പരിഗണിക്കും. ആ മാനദണ്ഡങ്ങൾ ഇങ്ങനെ ആണ്

1-ാം മുൻഗണന

  • വ്യക്തിഗത കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ (NSF) / ബന്ധപ്പെട്ട അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം.

  • ടീം കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ/ ബന്ധപ്പെട്ട അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമിന്റെ ഭാഗമായിരിക്കണം.

2-ാം മുൻഗണന

  • വ്യക്തിഗത കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം അല്ലെങ്കിൽ ഖേലോ ഇന്ത്യ ഗെയിംസിൽ മെഡൽ നേടിയിരിക്കണം.

  • ടീം കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം അല്ലെങ്കിൽ ഖേലോ ഇന്ത്യ ഗെയിംസിൽ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരിക്കണം.

Sports Authority of India
ESIC: പ്രൊഫസർ തസ്തികയിൽ ജോലി ഒഴിവ്, ശമ്പളം 2,46,006 രൂപ വരെ

3-ാം മുൻഗണന

  • വ്യക്തിഗത കായിക ഇനങ്ങൾ: നാഷണൽ  അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം.

  • ടീം കായിക ഇനങ്ങൾ:നാഷണൽ  അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരിക്കണം.

4-ാം മുൻഗണന

  • വ്യക്തിഗത കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുത്തിരിക്കണം.

  • ടീം കായിക ഇനങ്ങൾ: നാഷണൽ സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം അഥവാ ഖേലോ ഇന്ത്യ ഗെയിംസിൽ പങ്കെടുത്തിരിക്കണം.

Sports Authority of India
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫിസറാകാം

തെരഞ്ഞെടുക്കപെടുന്നവർക്ക് 25,000 രൂപ മാസം ശമ്പളം ലഭിക്കും. അപേക്ഷകരുടെ പരമാവധി പ്രായം 40 വയസ് ആണ്. ബന്ധപ്പെട്ട കായിക ഇനത്തിൽ പ്രത്യേകമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://sportsauthorityofindia.nic.in/sai_new.pdf

Summary

Job news: Sports Authority of India Releases Notification for Past Champion Athlete Recruitment in Puducherry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com