

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) ആശുപത്രി, ഉദ്യോഗമണ്ഡൽ, എറണാകുളത്ത് കരാർ അടിസ്ഥാനത്തിൽ വിവിധ ഡോക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ഫുൾ ടൈം/പാർട്ട് ടൈം രീതിയിൽ ഒഴിവുകൾ ഉണ്ട്. ആകെ 42 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ളവർക്ക് ജൂലൈ 7-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (ആകെ: 2)
കാർഡിയോളജി – 1
ഓങ്കോളജി – 1
സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (ആകെ: 9)
ജനറൽ മെഡിസിൻ – 1
റേഡിയോളജി – 1
ജനറൽ സർജറി – 2
പൾമണോളജി – 1
നേത്രരോഗ വിഭാഗം (ഒഫ്താൽമോളജി) – 1
കാഷ്വാലിറ്റി – 2
അനസ്തീഷ്യ – 1
സീനിയർ റെസിഡന്റ് ഒഴിവുകൾ (ആകെ: 31)
ജനറൽ മെഡിസിൻ – 6
ജനറൽ സർജറി – 4
കാഷ്വാലിറ്റി – 1
അനസ്തീഷ്യ – 3
ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി (OBG) – 3
ഐ.സി.യു – 3
ഓർത്തോപീഡിക്സ് – 2
പീഡിയാട്രിക്സ് – 3
റേഡിയോളജി – 1
പൾമണോളജി – 1
പാത്തോളജി – 1
ഇ.എൻ.ടി – 1
ഒഫ്താൽമോളജി – 1
കാർഡിയോളജി – 1
യോഗ്യത
ബന്ധപ്പെട്ട തസ്തികയ്ക്ക് അനുസരിച്ച് എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ, ഡി.എം, ഡി.എൻ.ബി അല്ലെങ്കിൽ എം.സി.എച്ച് യോഗ്യത ഉണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കാം.
പ്രായപരിധി
സൂപ്പർ സ്പെഷ്യലിസ്റ്റ്/സ്പെഷ്യലിസ്റ്റ്: പരമാവധി 69 വയസ്.
സീനിയർ റെസിഡന്റ്: പരമാവധി 45 വയസ്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്
ശമ്പളം
പ്രതിമാസം 1,51,025 മുതൽ 2,40,000 രൂപ വരെ.
അപേക്ഷാ ഫീസ്
ജനറൽ/ഒബിസി – 250 രൂപ
എസ്.സി./എസ്.ടി. – 50 രൂപ
വനിതകൾ, ഭിന്നശേഷിക്കാർ – ഫീസ് ഇല്ല
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates