കെ മാറ്റ് 2026 അപാകതകൾ പരിഹരിക്കാൻ ഫെബ്രുവരി 11 വരെ സമയം, എംബിഎ പ്രവേശന പരീക്ഷ ഫെബ്രുവരി 22 ന്

എം ബിഎ പ്രവേശന (KMAT-2026) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകള്‍ പരിഹരിക്കുന്നതിനാണ് സമയം അനുവദിച്ചിട്ടുള്ളത്.
k- mat exam
KMAT 2026 applicants can rectify defects in their applications until February 11. The MBA entrance examination will be conducted on February 22.പ്രതീകാത്മക ചിത്രം
Updated on
1 min read

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന എം ബി എ പ്രവേശന പരീക്ഷയായ KMAT-2026 ഫെബ്രുവരി 22-ന് നടക്കും. KMAT-2026- ൽ പങ്കെടുക്കാനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കാനുള്ള സമയം അനുവദിച്ചു.

k- mat exam
കെ-വിസ എന്താണ്?, എച്ച്-1ബി വിസയുടെ കാര്യത്തിൽ ട്രംപിനുള്ള ചൈനയുടെ മറുപടി; ഇന്ത്യാക്കാർക്ക് എത്രത്തോളം ഗുണം ചെയ്യും

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KMAT 2026-Candidate Portal’ എന്ന ലിങ്ക് വഴി പ്രൊഫൈൽ പരിശോധിക്കാനും ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനുമുള്ള സൗകര്യം ലഭ്യമാണ്.

ഫെബ്രുവരി 11 വൈകുന്നേരം അഞ്ച് വരെ ഇത്തരം തിരുത്തലുകൾ വരുത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.

ഫോൺ: 0471 2332120, 2338487.

കേരളത്തിലുടനീളമുള്ള വിവിധ മാനേജ്‌മെന്റ് സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷായണ് കെമാറ്റ് (KMAT). പ്രവേശന പരീക്ഷാ കമ്മീഷണർ (സിഇഇ കേരള) ആണ് പരീക്ഷ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) ആണ് കെ മാറ്റ്.

Summary

Education News: KMAT 2026 candidates can correct defects in their applications until February 11. The MBA entrance examination will be held on February 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com