ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

ഹിന്ദിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ആണ് അവസരം. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
FACT jobs
FACT Invites Applications for Clerk Posts on Contract BasisSpecial arrangement
Updated on
1 min read

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (FACT) ക്ലാർക്ക് തസ്തികയിൽ നിയമനം നടത്തുന്നു. ഹിന്ദിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ആണ് അവസരം. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 30-12-2025.

FACT jobs
ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

യോഗ്യതാ

  • ഹിന്ദിയിൽ എം.എ / അല്ലെങ്കിൽ ബി.എ.

  • ഹിന്ദിയിൽ എം.എയും ബി.എയും ഉള്ളവർക്ക് മുൻഗണന.

  • മുഴുവൻ സമയ റെഗുലർ കോഴ്‌സിലൂടെയാണ് കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം.

  • പാർട്ട് ടൈം അല്ലെങ്കിൽ കറസ്പോണ്ടൻസ് കോഴ്‌സുകൾ പൂർത്തിയാക്കിവർക്ക് യോഗ്യതയില്ല.

FACT jobs
കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ശമ്പളം

ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 25,000 രൂപ ശമ്പളം നൽകും. ഓരോ വർഷം പൂർത്തിയാക്കുമ്പോൾ 3% വർദ്ധനവ് ലഭിക്കും. കമ്പനിയുടെ നിയമങ്ങൾ അനുസരിച്ച് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്സ് .

പരമാവധി പ്രായം: 35 വയസ്സ്

SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷം വരെയും OBC (NCL) ഉദ്യോഗാർത്ഥികൾക്ക് 3 വർഷം വരെയും PwBD ഉദ്യോഗാർത്ഥികൾക്ക് 10 വർഷം വരെയും പരമാവധി പ്രായപരിധിയിൽ ഇളവ് ലഭിക്കും.

FACT jobs
റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാകും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://fact.co.in/images/upload/Final-Notification-Clerk-(Hindi)-on-FTB_6850.pdf

Job alert: FACT Invites Applications for Clerk Posts on Contract Basis.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com