കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍,ലൈബ്രേറിയന്‍ തസ്തികകളിൽ 1,44,200-2,18,200 ശമ്പള സ്കെയിലിലായിരിക്കും നിയമനം
 Librarian
Applications invited for the posts of Registrar, Finance Officer and Librarian at the Central University of KeralaGemini
Updated on
1 min read

കേരള കേന്ദ്ര സര്‍വകലാശാലയില്‍ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

2026 ജനുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ കോപ്പി തപാൽ വഴി ഫെബ്രുവരി ആറിന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ സര്‍വകലാശാലയില്‍ ലഭിക്കണം.

 Librarian
പി എസ് സി വിജ്ഞാപനമിറങ്ങി; ആരോഗ്യ,ജലസേചന വകുപ്പിൽ നിരവധി ഒഴിവുകൾ

രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍:

യോഗ്യത

എ) 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.

ബി) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ അക്കാദമിക് ലെവല്‍ 11ഓ അതിന് മുകളിലോ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ അക്കാദമിക് ലെവല്‍ 12ഓ അതിന് മുകളിലോ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിലെ പരിചയവും വേണം.

സി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണ സ്ഥാപനങ്ങളിലോ സമാനമായ പ്രവൃത്തി പരിചയം.

ഡി) എട്ട് വര്‍ഷം ഡപ്യൂട്ടി രജിസ്ട്രാര്‍/സമാനമായ തസ്തിക ഉള്‍പ്പെടെ 15 വര്‍ഷത്തെ ഭരണ നിര്‍വഹണ പരിചയം.

പ്രായപരിധി: 57 വയസ്സിന് താഴെയായിരിക്കും അഭികാമ്യം

ശമ്പള സ്കെയിൽ: 1,44,200-2,18,200

നിയമന കാലയളവ് : അഞ്ച് വർഷത്തെ കാലാവധിയിലേക്കോ 62 വയസ്സ് തികയുന്നത് വരെയോ,ഏതാണോ ആദ്യം വരുന്നത് അതുവരെ.

*നിയമപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പാലിച്ചും മറ്റ് വ്യവസ്ഥകൾ പാലിച്ചും കാലാവധിക്ക് ശേഷം പുനർനിയമനത്തിന് അർഹതയുണ്ട്.

ലൈബ്രേറിയന്‍

യോഗ്യത

എ) ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്റേഷന്‍ സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.

ബി) സര്‍വകലാശാലകളില്‍ ഏതെങ്കിലും തലത്തില്‍ ലൈബ്രേറിയന്‍, അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസര്‍, അല്ലെങ്കില്‍ കോളേജ് ലൈബ്രേറിയന്‍ എന്നിവയില്‍ ഏതിലെങ്കിലും പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം.

സി) ലൈബ്രറിയില്‍ ഐസിടിയുടെ സംയോജനം ഉള്‍പ്പെടെയുള്ള നൂതന ലൈബ്രറി സേവനങ്ങള്‍ നടപ്പാക്കിയതിലുള്ള പരിചയം.

ഡി) ലൈബ്രറി സയന്‍സ്/ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ഡോക്യുമെന്റേഷന്‍/ആര്‍ക്കൈവ്‌സ് ആന്റ് മാനുസ്‌ക്രിപ്റ്റ് എന്നിവയില്‍ ഏതിലെങ്കിലും പിഎച്ച്ഡി.

 Librarian
TRAI: ടെക്നിക്കൽ ഓഫീസറായി ജോലി നേടാം; എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം

പ്രായപരിധി: 55 വയസ്സിൽ താഴെയാണെങ്കിൽ അഭികാമ്യം.

ശമ്പള സ്കെയിൽ:1,44,200-2,18,200

കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in

Summary

Job Alert: Applications invited for the posts of Registrar, Finance Officer and Librarian at the Central University of Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com