ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി. ആറ് ഒഴിവുകളാണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി 04/01/2026.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്- 04
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി- 01
ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- 01
ബന്ധപ്പെട്ട കോഴ്സുകളിൽ എഞ്ചിനീയറിങ് ബിരുദം.
2023/2024/2025 ഗേറ്റിലെ അനുബന്ധ പേപ്പറിലെ സാധുവായ സ്കോർ.
ശമ്പളം- ഏഴാം സി പി സി ലെവൽ 10 (പ്രതിമാസം 56100 - 177500 രൂപ)
അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 30 വയസാണ്. നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കും. അപേക്ഷ ഫീസ്, തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ വിവരങ്ങൾക്ക് സന്ദർശിക്കുക.
https://trai.gov.in/sites/default/files/2025-12/Vacancy_15122025.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates