

എപ്പോഴും പുതുമ നിറഞ്ഞു നിൽക്കുന്ന, വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതാണ് ലോകത്തെമ്പാടുമുള്ള വസ്ത്ര സങ്കൽപ്പങ്ങൾ. ഫാഷൻ ലോകത്തേക്ക് കടന്നുവരുന്നതിന് ആഗ്രഹമുള്ളവർക്കാർക്കും പ്രായപരിധിയില്ലാതെ അതിലെ എല്ലാ മേഖലകളെ കുറിച്ച് പഠിക്കാനുള്ള അവസരമൊരുക്കുന്നതാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കോഴ്സ്.
കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കുന്നതിന് പ്രായപരിധിയില്ല. എസ് എസ് എൽ സിയാണ് ഇത് പഠിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഓരോ വർഷവും ആറ് വിഷയം വീതം 12 വിഷയങ്ങളാണ് രണ്ട് വർഷമായി പഠിപ്പിക്കുന്നത്. രണ്ട് വർഷവും പരീക്ഷയുണ്ട്. വസ്ത്ര നിർമ്മാണം, രൂപകൽപ്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കോഴ്സുകൾ.
പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം ലഭിക്കുന്നതിനനുസരിച്ചുള്ള പാഠ്യപദ്ധതിയാണുള്ളത്. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും.
ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർ കെ ടെകിലെ കാറ്റഗറി നാല് പരീക്ഷ പാസായാൽ പോളിടെക്നിക്കിൽ ഇൻസ്ട്രകർമാരായും സ്കൂളുകളിൽ തയ്യൽ അധ്യാപകരായും ജോലിക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ വ്യവസായ, ആരോഗ്യ, പൊലീസ് വകുപ്പുകളിലും ജോലി സാധ്യതയുണ്ട്. കൂടുതൽ ജോലി സാധ്യതയുള്ളത് സ്വകാര്യമേഖലയിലും സ്വയം തൊഴിൽ മേഖലയിലുമാണ്.
സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 42 സ്ഥലങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്. നിലവിൽഅരുവിക്കര ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് സീറ്റുകളിൽ ഒഴിവുണ്ട്.
ഇത് നികത്തുന്നതിനായി ഓഗസ്റ്റ് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴ്‌സിന് ചേരാൻ താൽപര്യമുളളവർ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് മണിക്ക് നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ടിസി കോൺടക്ട് സർട്ടിഫിക്കറ്റ്, തുടങ്ങിയ ആവശ്യമായ അസ്സൽ രേഖകളും ഫീസുമായി എത്തണം. പത്താംക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെരിറ്റിലാണ് പ്രവേശനം.
വിശദവിവരങ്ങൾക്ക്: 0472-2812686, 9074141036, 9895543647, 8606748211, 7356902560.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates