ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; ഐ ടി ഐ, എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് ജോലി നേടാം

പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്. അകെ 31 ഒഴിവുകളാണ് ഉള്ളത്.
FCRI Palakkad
FCRI Palakkad Recruitment Apply for 31Posts @fcriindia678623
Updated on
1 min read

പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ് നിയമനം നടത്തുന്നത്. അകെ 31 ഒഴിവുകളാണ് ഉള്ളത്. ഐ ടി ഐ മുതൽ ബി ഇ വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 30-12-2025.

FCRI Palakkad
ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ; എന്‍ജിനീയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി നിരവധി അവസരങ്ങൾ

തസ്തികയുടെ പേരും ഒഴിവുകളുടെ എണ്ണവും

പ്രോജക്ട് സ്റ്റാഫ് ഐടിഐ (മെഷീനിസ്റ്റ്) - 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഫിറ്റർ )- 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (വെൽഡർ) - 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (പ്ലംബർ) - 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (ഇലക്ട്രിക്കൽ) - 2

പ്രോജക്ട് സ്റ്റാഫ് ഐടിഐ (എംആർഎസി) - 2

ട്രെയിനി എഞ്ചിനീയർ (ഗ്രാജുവേറ്റ് ) - 15

ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ) -10

FCRI Palakkad
UPSC CDS 1: ഡിഗ്രിയുണ്ടോ? സേനകളിൽ ഉയർന്ന റാങ്കിൽ നിയമനം നേടാം; കേരളത്തിലും പരിശീലനം

പ്രായ പരിധി

പ്രോജക്ട് സ്റ്റാഫ് ഐടിഐ: പ്രായം: 28 വയസ്സ്

ട്രെയിനി എഞ്ചിനീയർ (ബി.ഇ/ബി.ടെക് ബിരുദം): 30 വയസ്സ്

ട്രെയിനി എഞ്ചിനീയർ (ഡിപ്ലോമ): 28 വയസ്സ്


നിയമന രീതി

പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷയിൽ കുറഞ്ഞത് 30% മാർക്ക് ലഭിക്കുന്നവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളു. അഭിമുഖത്തിനുള്ള കട്ട് ഓഫ് മാർക്ക് തസ്തികകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി സെലക്ഷൻ കമ്മിറ്റി തീരുമാനിക്കും. നിയമനം ലഭിക്കുന്നവർക്ക് 17500 മുതൽ 28000 രൂപ വരെ ശമ്പളം ലഭിക്കും.

FCRI Palakkad
IIBF: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുകൾ, ശമ്പളം 8.7 ലക്ഷം രൂപ

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ

https://www.fcriindia.com/wp-content/uploads/2025/12/detailed-notification.pdf

ട്രെയിനി എഞ്ചിനീയർ

https://www.fcriindia.com/wp-content/uploads/2025/12/detailed-notification-1.pdfFCRI Palakkad Recruitment: 31 Posts, Apply by Dec 30

Summary

Job alert: FCRI Palakkad Recruitment Apply for 31 Project Staff (ITI) and Trainee Engineer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com