ഡിപ്ലോമ ഇൻ ജനറൽ, ഓക്സിലറി നഴ്സിങ് കോഴ്സുകളുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, റീച്ചിൽ തൊഴിലധിഷ്ഠിത പരിശീലനം
ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്, ഓക്സിലറി നഴ്സിങ് കോഴ്സുകളുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു,
ത്രിവത്സര, പഞ്ചവത്സര എൽ എൽ ബി കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പുതിയ ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓൺലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ നഴ്സിങ് ഒന്നാം ഘട്ട അലോട്ട്മെന്റ്
ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in വെബ് സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2025 സെപ്റ്റംബർ 25 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം.
അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ട തില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം.
ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതല്ല. ഫീസ് അടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല.
രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ 25 വൈകിട്ട് നാല് മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364.
തൊഴിലധിഷ്ഠിത പരിശീലനം
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സുകളിൽ കുറഞ്ഞ നിരക്കിൽ പരിശീലനം.
എൻ എസ് ഡി സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്കാണ് ഇപ്പോൾ ഓൺലൈൻ പരിശീലനം ആരംഭിക്കുന്നത്.
ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. 100 ശതമാനം പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ് ഉറപ്പ് നൽകുന്നു. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 12. വിശദവിവരങ്ങൾക്ക്: www.reach.org.in , ഫോൺ: 9496015002, 9496015051, .
ത്രിവത്സര എൽ എൽ ബി
കേരളത്തിലെ ഗവൺമെന്റ് ലോ കോള ജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്റ്റർ ചെയ്യാം. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487, 0471-2525300.
പഞ്ചവത്സര എൽ എൽ ബി
കേരളത്തിലെ ഗവൺമെന്റ് ലോ കോളജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ എൽ ബി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.
യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് ഒരു മണി വരെ രജിസ്റ്റർ ചെയ്യാc. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് : www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471-2332120, 0471-2338487, 0471-2525300.
Education News: first phase of allotment for Diploma in General Nursing and Auxiliary Nursing courses published, Opportunity to register for new online options for admission to three-year and five-year LLB courses. Applications invited for online training at Reach, finishing school
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

