കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാല സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.
വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ഹൈദരാബാദ് എന്നിവയുടെ സഹകരണത്തോടെ യാണ് കോഴ്സ് നടത്തുന്നത്.
അഗ്രി-ക്ലിനിക്‌സ് ആൻഡ് അഗ്രി-ബിസിനസ് സെന്റേഴ്‌സ് (AC&ABC) എന്ന 45 ദിവസത്തെ സൗജന്യ സംരംഭക പരിശീലന പരിപാടിയിലേക്ക് ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ 25 പേർക്ക് മാത്രമായിരിക്കും പരിശീലനത്തിലേക്ക് പ്രവേശനം.
അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഡയറി സയൻസ്, അനിമൽ ഹസ്‌ബൻഡറി, ഫിഷറീസ്, ഫോറസ്ട്രി, അഗ്രികൾച്ചറൽ എഞ്ചിനീയറിങ്, ബയോടെക്നോളജി, ഹോം സയൻസ്, കമ്മ്യൂണിറ്റി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലേതെങ്കിലും ബിരുദം ഉള്ളവർക്കും, +2 വിജയിച്ചതിന് ശേഷം മൂന്നു വർഷത്തെ അഗ്രികൾച്ചർ/ അനുബന്ധ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി 21 മുതൽ 60 വയസ് വരെയാണ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വ്യക്തിഗത സംരംഭങ്ങൾക്കായി പരമാവധി 20 ലക്ഷം രൂപ വരെയും, അഞ്ചംഗ ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും ബാങ്ക് വായ്പ ലഭിക്കും. വനിതകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും 44 ശതമാനം വരെയും മറ്റ് വിഭാഗങ്ങൾക്ക് 36 ശതമാനം വരെയും വായ്പാ സബ്സിഡി ലഭ്യമാണ്. വായ്പാ സഹായത്തിനുള്ള പരമാവധി പ്രായപരിധി 62 വയസാണ്.
ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ഈ സൗജന്യ പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് 2026 ഫെബ്രുവരി 10ന് ആരംഭിക്കും. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://acabcmis.gov.in എന്ന വെബ്സൈറ്റ് മുഖേന 2026 ഫെബ്രുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8891540778, 6379484445, 6282832213 എന്നീ ഫോൺ നമ്പറുകളിലോ, caittvellayani@kau.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates