സംസ്കൃത സര്‍വ്വകലാശാലയിൽ നെറ്റ്,ജെ.ആര്‍.എഫ് സൗജന്യ പരീക്ഷാ പരിശീലനം

12 ദിവസത്തെ പരിശീലന പരിപാടിയില്‍ ഹാജര്‍ നിര്‍ബന്ധമാണ്. പി ജി ഒന്നാം വര്‍ഷ പരീക്ഷയില്‍ 55 % മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവര്‍ക്കും 55 % മാര്‍ക്കോടെ പി ജി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.
Sanskrit University
Free NET/JRF Exam Coaching at Sanskrit Universitychat gpt
Updated on
1 min read

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേര്‍ന്ന് സര്‍വ്വ കലാശാലയിലെയും, മറ്റു കോളേജുകളിലെയും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യു. ജി. സി. / സി. എസ്. ഐ. ആർ. - നെറ്റ് /ജെ. ആര്‍. എഫ്. പരീക്ഷാ പരിശീലനം നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം പൂര്‍ണ്ണമായി സൗജന്യമായിരിക്കും.

Sanskrit University
ഇന്ത്യൻ ആർമിയിൽ ദന്ത ഡോക്ടർ അകാൻ അവസരം

ജനറല്‍ പേപ്പര്‍ ഒന്നിന് 12 ദിവസത്തെ പരിശീലനം ഓഫ്‍ലൈനായി ശനി, ‍ഞായര്‍, മറ്റു അവധി ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയ സമ്പന്നരും, പ്രഗത്ഭരുമായ പരിശീലകര്‍ നേതൃത്വം നല്‍കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് സര്‍വ്വകലാശാലയിലെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെല്ലും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും ചേര്‍ന്നാണ്. 12 ദിവസത്തെ പരിശീലന പരിപാടിയില്‍ ഹാജര്‍ നിര്‍ബന്ധമാണ്. പി ജി ഒന്നാം വര്‍ഷ പരീക്ഷയില്‍ 55 % മാര്‍ക്ക് നേടി രണ്ടാം വര്‍ഷ പഠനം നടത്തുന്നവര്‍ക്കും 55 % മാര്‍ക്കോടെ പി ജി പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

Sanskrit University
ഇന്ത്യയിലെ മികച്ച 25 ​ഗവേഷണസ്ഥാപനങ്ങൾ ഇവയാണ്, റാങ്ക് പട്ടിക ഇതാ

പ്രവേശനം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം. ന്യൂനപക്ഷ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. എ.പി.എല്‍. വിഭാഗത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9048969806.

Summary

Career news: Free NET/JRF Exam Coaching at Sanskrit University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com