പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ സിനിമാറ്റോഗ്രഫി, സ്ക്രീൻ ആക്ടിംഗ്, ഫിലിം മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും. വിദഗ്ധരായ നിരവധി അധ്യാപകർ ക്ലാസുകൾ നയിക്കും.
FTII Pune
FTII Pune Announces Short-Term Film Courses @srfti_official
Updated on
1 min read

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫിലിം എഡിറ്റിംഗ്, ഡിജിറ്റൽ സിനിമാറ്റോഗ്രഫി, സ്ക്രീൻ ആക്ടിംഗ്, ഫിലിം മേക്കിംഗ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും. വിദഗ്ധരായ നിരവധി അധ്യാപകർ ക്ലാസുകൾ നയിക്കും.

FTII Pune
Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

ഫിലിം മേക്കിംഗ് കോഴ്സ് 

14 ദിവസ ദൈർഘ്യമുള്ളതായിരിക്കും. ഡിസംബർ 20 മുതൽ ആരംഭിക്കുന്ന ഈ കോഴ്സിന് ഫീസ് 29,000 രൂപയാണ് ഫീസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

സ്ക്രീൻ ആക്ടിംഗ് കോഴ്സ്

 15 ദിവസം ദൈർഘ്യമുള്ള ഈ കോഴ്സ് ഡിസംബർ 30 മുതൽ ജനുവരി 15 വരെ നടക്കും. 25,000 രൂപയാണ് ഫീസ് . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.

FTII Pune
'തിയറ്ററിൽ ഈ സീൻ വന്നപ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു'; വിജയ് സേതുപതിയ്ക്കൊപ്പമുള്ള സ്റ്റണ്ട് ചിത്രവുമായി മോഹന്‍ലാല്‍

ഡിജിറ്റൽ സിനിമാറ്റോഗ്രഫി കോഴ്സ്

12 ദിവസം നീണ്ടു നിൽക്കുന്ന ഈ കോഴ്സ് ഡിസംബർ 20 മുതൽ ആണ് ആരംഭിക്കുന്നത്. ഫീസ് 29,000.

ഫിലിം എഡിറ്റിംഗ് കോഴ്സ്  

ഡിസംബർ 20 മുതൽ ക്ലാസുകൾ ആരംഭിക്കും. ഫീസ് 29,000 രൂപ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ വിശദാംശങ്ങൾക്കും വെബ്സൈറ്റ് www.ftii.ac.in സന്ദർശിക്കാം.

Summary

Career news: FTII Pune Invites Applications for Short-Term Courses in Filmmaking, Acting, and Cinematography.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com