PSC news
Kerala PSC 2025, Apply for Various Posts by Nov 19 file

Kerala PSC: അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,ഡ്രൈവർ നിയമനം; ഇനി 10 ദിവസം കൂടി, ഇപ്പോൾ തന്നെ അപേക്ഷ നൽകൂ

അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 19 വരെ അപേക്ഷിക്കാം.
Published on

കേരളാ പബ്ലിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അസിസ്റ്റന്റ് , ജൂനിയര്‍ ക്ലാര്‍ക്ക്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എന്നി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 19 വരെ അപേക്ഷിക്കാം. ഒറ്റ തവണ രജിസ്റ്ററേഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

PSC news
നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആകാം, ഒരു ലക്ഷം വരെ ശമ്പളം; ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്കും അവസരം, വിമുക്തഭടന്മാർക്കും ജോലി

അസിസ്റ്റന്റ്

(കാറ്റഗറി നമ്പര്‍ : 380/2025 )

  1. സ്ഥാപനം : കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡ്‍ (KSCARD Bank Ltd.)

  2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്

  3. ശമ്പളം : ₹ 16,580 – 55,005 /-

  4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവ്

  5. നിയമനരീതി : നേരിട്ടുള്ള നിയമനം

  6. പ്രായപരിധി : 18 – 40. ഉദ്യോഗാർത്ഥികൾ 02/01/1985 നും 01/01/2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ)

  7. യോഗ്യതകൾ: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദവും , JDC/HDC യും അല്ലെങ്കിൽ കോ-ഓപ്പറേഷനോടു കൂടിയ ബി.കോം ബിരുദം അല്ലെങ്കിൽ കേരള കാര്‍ ഷിക സര്‍വ്വകലാശാലയില്‍ നിന്നും B.Sc കോ-ഓപ്പറേഷന്‍ ആൻഡ് ബാങ്കിങ്ങിൽ നേടിയ ബിരുദം.

PSC news
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

ജൂനിയർ അസ്സിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയര്‍ ക്ലാര്‍ക്ക്....

(കാറ്റഗറി നമ്പര്‍ : 382/2025)

1. സ്ഥാപനത്തിന്റെ പേര് : കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് / കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് / കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് / കെല്‍ട്രോണ്‍ ലിമിറ്റഡ് / കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ / മലബാര്‍ സിമന്റ്സ് ലിമിറ്റഡ്/ കേരള വാട്ടര്‍ അതോറിറ്റി / കേരള പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് / കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് / കേരള സ്റ്റേറ്റ് സിവില്‍ സപൈസ് കോര്‍പ്പറേഷന്‍ മുതലായവ.

2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്/ കാഷ്യര്‍/ അസ്സിസ്റ്റന്റ് ഗ്രേഡ് II/ ക്ലാർക്ക് ഗ്രേഡ് I/ ടൈം കീപ്പര്‍ ഗ്രേഡ് II/ സീനിയര്‍ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ ജൂനിയര്‍ ക്ലാര്‍ക്ക് മുതലായവ.

3. ശമ്പളം : ഈ തസ്തികയ്ക്ക് അതത് കമ്പനി/ കോർപ്പറേഷൻ/ ബോർഡ് നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്.

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ.

5. പ്രായ പരിധി : 18-36; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007 - നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).

6. യോഗ്യതകള്‍ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം.

PSC news
KERALA PSC: റിസർച്ച്, ഫിഷറീസ്, എക്സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ഡിപ്പോ അസിസ്റ്റന്റ്,എൽ. ഡി ക്ലാർക്ക്,ജൂനിയർ അസ്സിസ്റ്റന്റ്....

(കാറ്റഗറി നമ്പര്‍ : 383/2025)

1. സ്ഥാപനത്തിന്റെ പേര് : കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് /കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപറേഷൻ ഫോർ എസ്.സി ആൻഡ് എസ്.ടി ലിമിറ്റഡ്/ കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് /സിഡ്‌കോ / ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ (ഐ.എം) കേരള ലിമിറ്റഡ് (ഔഷധി)/ ഹാൻഡി ക്രാഫ്ട്സ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്,ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്/ കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ് /മറ്റു വെൽഫെയർ ഫണ്ട് ബോർഡുകൾ മുതലായവ

2. ഉദ്യോഗപ്പേര് : ജൂനിയർ അസ്സിസ്റ്റന്റ്/അസ്സിസ്റ്റന്റ് ഗ്രേഡ് II/എൽ. ഡി ക്ലാർക്ക്/ ക്ലാർക്ക് / ഫീൽഡ് അസിസ്റ്റന്റ്/ഡിപ്പോ അസിസ്റ്റന്റ് മുതലായവ

3. ശമ്പളം : ഈ തസ്തികയ്ക്ക് അതത് കമ്പനി/ കോർപ്പറേഷൻ/ ബോർഡ് നിശ്ചയിച്ചിട്ടുള്ള ശമ്പള നിരക്ക്

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായ പരിധി : 18-36 ; ഉദ്യോഗാര്‍ത്ഥികള്‍ 02.01.1989-നും 01.01.2007- നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ).

7. യോഗ്യതകള്‍ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച ബി.എ /ബി.എസ്.സി / ബി.കോം ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത നേടിയിരിക്കണം

PSC news
PSC 2025: അക്കൗണ്ടന്റ്, എൽ ജി എസ് ,ബോട്ട് ലാസ്ക്കര്‍ തസ്‌തികയിൽ ഒഴിവ്

സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ

(കാറ്റഗറി നമ്പര്‍ : 386/2025)

1 വകുപ്പ് : കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ

2 ഉദ്യോഗപ്പേര് : സിവിൽ എക്സൈസ് ഓഫീസർ ഡ്രൈ വർ

3. ശമ്പളം : ₹ 26,500 – 60,700/- 4.

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. പ്രായപരിധി : 21-39, ഉദ്യോഗാർത്ഥികൾക്ക് 02.01.1986-നും 01.01.2004-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

6. യോഗ്യതകൾ : (i) എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോജയിച്ചിരിക്കണം. (ii) ഹെവി ഗുഡ്സ് & ഹെവി പാസഞ്ചർ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിന് 3 വർഷമായി നിലവിലുള്ള സാധുവായ ഡ്രൈ വിംഗ് ലൈസൻസും ഡ്രൈ വേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം. (iii) ശാരീരിക യോഗ്യതകൾ: 165 സെ.മീറ്ററിൽ കുറയാത്ത ഉയരവും 83 സെ.മീറ്റർ കുറയാത്ത നെഞ്ചളവും കുറഞ്ഞപക്ഷം 4 സെ.മീറ്റർ വികാസവും ഉണ്ടായിരിക്കണം. (iv) മെഡിക്കൽ ഫിറ്റ്നസ്സ്.

Summary

Job alert: Kerala PSC Recruitment 2025, Applications Open for Assistant, Junior Clerk, and Civil Excise Officer Driver Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com