സർക്കാർ ഐ.ടി.ഐകളിൽ ഒഴിവുകൾ; ഗസ്റ്റ്, ജൂനിയർ ഇൻസ്ട്രക്ടർ തസ്തിക, അഭിമുഖം ഓഗസ്റ്റ് 17, 18 തീയതികളിൽ

ചാല,ധനുവച്ചപുരം, ആറ്റിങ്ങൽ എന്നീ സർക്കാർ ഐ.ടി.ഐകളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
Govt ITI Thiruvananthapuram Jobs
Government ITI Jobs in Thiruvananthapuram Junior Instructor and Guest Instructor Vacancies
Edited By:
Updated on
2 min read

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ, ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ചാല,ധനുവച്ചപുരം, ആറ്റിങ്ങൽ എന്നീ സർക്കാർ ഐ.ടി.ഐകളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. ഓരോ ഐ.ടി.ഐകളിലെയും ഒഴിവുകൾ വിശദമായി പരിശോധിക്കാം.

Govt ITI Thiruvananthapuram Jobs
റെയിൽവേ ജോലി സ്വപ്നമാണോ?, 3,993 ഒഴിവുകൾ; ബിരുദം, എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യത

ധനുവച്ചപുരം ഗവ. ഐ.ടി.ഐ

ധനുവച്ചപുരം ഗവ. ഐ ടി ഐ യിൽ ടർണർ-1, ഫിറ്റർ-1, വയർമാൻ-1, വുഡ് വർക് ടെക്നീഷ്യൻ-1 ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (പട്ടികജാതി, മുസ്ലിം വിഭാഗത്തിലുള്ളവർക്ക് മുൻഗണന) താത്ക്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് 18 രാവിലെ 10.30ന് ധനുവച്ചപുരം ഐ ടി ഐ യിൽ വച്ച് ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ എ സിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. പട്ടികജാതി, മുസ്ലീം വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരേയും പരിഗണിക്കും.

Govt ITI Thiruvananthapuram Jobs
ഐടിഐ കഴിഞ്ഞോ?, ടെക്നിഷ്യൻ തസ്തികയിൽ അവസരം; പ്രതിരോധ മന്ത്രാലയത്തിൽ നേരിട്ട് നിയമനം നേടാം!

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഹിന്ദു നാടാർ വിഭാഗത്തിലും ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ  പട്ടിക ജാതി വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള 2 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ടക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം  ആഗസ്റ്റ് 17 രാവിലെ 11ന് നടത്തുന്നു. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ NTC മുന്നു വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

Govt ITI Thiruvananthapuram Jobs
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!

ചാല ഗവ. ഐ.ടി.ഐ

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിംഗ്) ടെക്‌നിഷ്യൻ, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്‌നിഷ്യൻ  ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക്, പി.എസ്.സി.  റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക നിയമനത്തിന് അഭിമുഖത്തിന് ക്ഷണിക്കുന്നു.

അഡിറ്റീവ് മാനുഫാക്ചറിംഗ് (3ഡി പ്രിന്റിങ്ങ്) ടെക്നിഷ്യൻ ട്രേഡിൽ ഇ/ബി/ടി കാറ്റഗറിയിലും,  ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്.  മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്സ് / മാനുഫാക്ചറിംഗ് / പ്രൊഡക്ഷൻ / ഓട്ടോമൊബൈൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും അല്ലെങ്കിൽ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

Govt ITI Thiruvananthapuram Jobs
എൻ.ടി.പി.സിയിൽ എഞ്ചിനീയർമാർക്ക് അവസരം; 135 ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം!

ഇൻഡസ്ട്രിയൽ റോബോട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നിഷ്യൻ മുസ്ലിം കാറ്റഗറിയിലും ഓപ്പൺ കാറ്റഗറിയിലും ഓരോ ഒഴിവ് വീതമുണ്ട്. മെക്കാനിക്കൽ / ഇൻഡസ്ട്രിയൽ / മെക്കാട്രോണിക്‌സ് / ആട്ടോമേഷൻ റോബോട്ടിക്സ് / ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ ഈ   വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി. അല്ലെങ്കിൽ എൻ.എ.സിയും 3 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 17 ഉച്ചയ്ക്ക് 1.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാല ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2459255.

Govt ITI Thiruvananthapuram Jobs
എമിറേറ്റ്‌സ് ഗ്രൂപ്പില്‍ തൊഴില്‍ നേടാം; നൂറിലേറെ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
Govt ITI Thiruvananthapuram Jobs
ഇൻകം ടാക്സിൽ കാന്റീൻ അറ്റന്റർ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഫീസ് ഇല്ല !
Govt ITI Thiruvananthapuram Jobs
ഇന്ത്യൻ ഓയിലിൽ അപ്രന്റിസ്ഷിപ്പ് അവസരം; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് അപേക്ഷിക്കാം
Summary

Government ITI Jobs in Thiruvananthapuram Junior Instructor and Guest Instructor Vacancies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com