

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ (SAF) തൃശൂർ ജില്ലയിൽ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം നടത്തുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്‌ലിഹുഡ് പ്രോജക്ടുകളിൽ മുൻപരിചയവും ഉള്ളവർക്ക് ആണ് അവസരം.
അപേക്ഷകർക്ക് ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്. പ്രായപരിധി 35 വയസാണ്. ഫിഷറീസ് വകുപ്പിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 30,000 രൂപയാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഓഗസ്റ്റ് 31ന് രാവിലെ 10.30ന് അഴീക്കോട് റീജിയണൽ ഹാച്ചറിയിലാണ് അഭിമുഖം നടക്കുന്നത്. യോഗ്യതയും താത്പര്യവുമുള്ളവർക്ക് നിശ്ചിത സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0480 2819698 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates