ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 11 ന് അഭിമുഖം നടക്കും.
ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ/എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/എൻടിസിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0470-2622391.
കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐയിൽ സെക്രട്ടേറിയിൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിൽ എസ്.ഐ.യു.സി നാടാർ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസട്രക്ടറുടെ ഒരു ഒഴിവുണ്ട്. ബി.വോക്/ കൊമേഴ്സ് ബിരുദം/ കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവുമാണ് യോഗ്യത.
എസ്.ഐ.യു.സി നാടാർ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 16 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2418317.
പുതുപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 17 ന് രാവിലെ 10ന് കോളേജ് ഓഫീസില്‍ നടക്കും. ടി എച്ച് എസ് എല്‍ സി, ഐ ടി ഐ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാവണം. ഫോണ്‍: 8086113717.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates