ഇന്ത്യൻ ഓയിൽ കോർപറേഷനിൽ എന്‍ജിനിയറിങ് ബിരുദധാരികൾക്ക് അവസരം. എന്‍ജിനീയേഴ്സ് / ഓഫീസർ ( ഗ്രേഡ്– എ) തസ്തികയിലാണ് നിയമനം. ഒഴിവുകൾ എത്രയെണ്ണമെന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. കെമിക്കൽ എന്‍ജിനീയറിംഗ്,ഇലക്ട്രിക്കൽ എന്‍ജിനീയറിംഗ്, ഇൻസ്ട്രുമെന്റേഷൻ എന്‍ജിനീയറിംഗ് എന്നി വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്.
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് മുഴുവൻ സമയ ബി.ടെക്./ബി.ഇ അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. ജനറൽ/ഇ ഡബ്ല്യു എസ്/ഒ ബി സി-എൻ സി എൽ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 65% മാർക്കും എസ്‌സി/എസ്ടി/പി ഡബ്ല്യു ബി ഡി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്കും നേടിയിരിക്കണം.
കെമിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ എന്‍ജിനീയറിംഗ് ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യത. പ്രായപരിധി ജനറൽ, ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് പരമാവധി 26 വയസ്സാണ്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് വയസ്സിളവ് അനുവദിക്കും.
ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ & ഗ്രൂപ്പ് ടാസ്ക്, ഇൻറർവ്യൂ എന്നിങ്ങനെ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21 ന് ആണ്. ജനറൽ / ഇഡബ്ല്യുഎസ് / ഒബിസി വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് സൗജന്യമായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.iocl.com സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates