ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ 15 തസ്തികകളിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

സീനിയർ റിസ‍ർച്ച് സയന്റിസ്റ്റ് ,റിസ‍ർച്ച് സയന്റിസ്റ്റ്, എഞ്ചിനിയർ, ബിസിനസ് അനലിസ്റ്റ്, ഡിസൈൻ ലീഡ്, ഡിജിറ്റൽ മാ‍ർക്കറ്റിങ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെ 15 തസ്തികകളിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഒഴിവുകളുണ്ട്.
Job vacancies at Kerala Digital University
15 Job vacancies at Kerala Digital University, apply nowAI image Gemini
Updated on
4 min read

കേരളത്തിന്റെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനുള്ള പ്രവ‍ർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുക ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജി അഥവാ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി.

ഇവിടെ സീനിയർ റിസ‍ർച്ച് സയന്റിസ്റ്റ് ,റിസ‍ർച്ച് സയന്റിസ്റ്റ്,സീനിയ‍ർ ആർ ആൻഡ് ഡി എഞ്ചിനിയർ, എഞ്ചിനിയർ, ബിസിനസ് അനലിസ്റ്റ്, ഡിസൈൻ ലീഡ്, ഡിജിറ്റൽ മാ‍ർക്കറ്റിങ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെ 15 തസ്തികകളിൽ ഒഴിവുകളുണ്ട്.

Job vacancies at Kerala Digital University
'Earn while you Learn': അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സുകളുമായി ഡിജിറ്റല്‍ സര്‍വകലാശാല

സീനിയർ റിസ‍ർച്ച് സയന്റിസ്റ്റ് (ബ്ലോക്ക് ചെയിൻ ആൻഡ് വെബ്3 പ്രോജക്ട്സ്)

ഒഴിവ് - നാല്

ശമ്പളം 80,000 മുതൽ ഒരുലക്ഷം വരെ (കൺസോളിഡേറ്റഡ്, പരിചയം അനുസരിച്ച്)

യോഗ്യത- എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

ബ്ലോക്ക് ചെയിൻ ഡെവലപ്മെന്റ്/റിസർച്ചിൽ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും ആറ് വർഷത്തെ പരിചയം. പ്രായം 45 വയസ്സിൽ കവിയാൻ പാടില്ല.

റിസ‍ർച്ച് സയന്റിസ്റ്റ് (ബിസിനസ് അനാലിസിസ്)

ഒഴിവ് - ഒന്ന്

ശമ്പളം- 60,000 മുതൽ 80,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

നി‍ർദ്ദിഷ്ട മേഖലയിൽ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും നാല് വർഷത്തെ പരിചയം. പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല.

Job vacancies at Kerala Digital University
വീട്ടിലിരുന്ന് ഐഐടിയിൽ പഠിക്കാം, സയൻസ് ബിരുദം നേടാം

റിസ‍ർച്ച് സയന്റിസ്റ്റ് (A1)

ഒഴിവ് - രണ്ട്

ശമ്പളം -60,000 മുതൽ 80,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നോ, കംപ്യൂട്ടർ സയൻസ്, ഇൻഫ‍ർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് എന്നിവയിലേതെങ്കിലും പി എച്ച് ഡി ബിരുദം.

റിസർച്ച് എഞ്ചിനിയർ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എഞ്ചിനിയർ എന്നീ നിലകളിലേതിലെങ്കിലും സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും രണ്ട് വർഷത്തെ പരിചയം. പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല.

റിസ‍ർച്ച് സയന്റിസ്റ്റ് (പ്രോജക്ടസ്)

ഒഴിവ് - മൂന്ന്

ശമ്പളം -60,000 മുതൽ 80,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും നാല് വർഷത്തെ പരിചയം. പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല.

മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനം

Job vacancies at Kerala Digital University
എഐയ്ക്ക് തൊടാൻ പറ്റാത്ത പത്ത് തൊഴിൽ മേഖലകൾ ഇവയാണ്

സീനിയ‍ർ ആർ ആൻഡ് ഡി എഞ്ചിനിയർ (വെബ് 3 ആൻഡ് എ ഐ)‌

ഒഴിവ് - രണ്ട്

ശമ്പളം -45,000 മുതൽ 65,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും രണ്ട് വർഷത്തെ പരിചയം. പ്രായം 35വയസ്സിൽ കവിയാൻ പാടില്ല.

സീനിയ‍ർ ആർ ആൻഡ് ഡി എഞ്ചിനിയർ (വെബ് 3 ആൻഡ് യു ഐ)‌

ഒഴിവ് - നാല്

ശമ്പളം -45,000 മുതൽ 65,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും രണ്ട് വർഷത്തെ പരിചയം. പ്രായം 35വയസ്സിൽ കവിയാൻ പാടില്ല.

Job vacancies at Kerala Digital University
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

സീനിയ‍ർ ആർ ആൻഡ് ഡി എഞ്ചിനിയർ (വെബ് 3 ആൻഡ് ഡിഇവിഒപിഎസ്)‌

ഒഴിവ് - ഒന്ന്

ശമ്പളം -45,000 മുതൽ 65,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും രണ്ട് വർഷത്തെ പരിചയം. പ്രായം 35വയസ്സിൽ കവിയാൻ പാടില്ല.

ഡിസൈൻ ലീഡ്- മോഷൻ ആൻഡ് വിഷ്വൽ മീഡിയ

ഒഴിവ് - ഒന്ന്

ശമ്പളം -45,000 മുതൽ 65,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- മൾട്ടി മീഡിയ ആൻഡ് അനിമേഷനിൽ ബിരുദം അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡിപ്ലോമ

നിർദ്ദിഷ്ട മേഖലയിൽ 15 വർഷത്തെ പരിചയം. പ്രായം 45വയസ്സിൽ കവിയാൻ പാടില്ല.

ഡിജിറ്റൽ മാ‍ർക്കറ്റിങ് സ്പെഷ്യലിസ്റ്റ്

ഒഴിവ് - ഒന്ന്

ശമ്പളം- 50,000 മുതൽ 70,000 വരെ (കൺസോളിഡേറ്റഡ്)

യോഗ്യത- ഡിജിറ്റൽ മാർക്കറ്റിങ്ങിൽ എംബി എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ എസ് ഇ ഒ ആൻഡ് ഡിജിറ്റൽ മാ‍ർക്കറ്റിങ്

എസ് ഇ ഒ, സോഷ്യൽ മീഡിയ, പെയ്ഡ് പ്രമോഷൻ, അനലറ്റിക്സ് എന്നിങ്ങനെയുള്ള മേഖലകളിലുൾപ്പടെ മൂന്ന് വർഷത്തെ പരിചയം.ഗൂഗിൾ അനലറ്റിക്സ്, കാൻവ, വേഡ്പ്രസ് പോലുള്ള ടൂളുകളിലുള്ള പ്രാവീണ്യം. പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല.

Job vacancies at Kerala Digital University
ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ഇതിലേ...; അമേരിക്ക വാതിൽ അടയ്ക്കുമ്പോൾ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി തുറക്കുന്നു, അറിയാം യൂണിവേഴ്സിറ്റികള്‍, കോഴ്സുകള്‍

ആർ ആൻഡ് ഡി എഞ്ചിനിയർ (പ്രോജക്ടസ്)‌

ഒഴിവ് - മൂന്ന്

ശമ്പളം -30,000 മുതൽ 45,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

ഫുൾസ്റ്റാക്ക് വെബ് ആപ്ലിക്കേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം . പ്രായം 35വയസ്സിൽ കവിയാൻ പാടില്ല.

അസിസ്റ്റന്റ് മാനേജർ ( അഡ്മിനിസ്ട്രേഷൻ)

ഒഴിവ്- ഒന്ന്

ശമ്പളം- 40,000 മുതൽ 60,000 വരെ ( കൺസോളിഡേറ്റഡ്, യോഗ്യതയും പരിചയവും അനുസരിച്ച്)

യോഗ്യത- എച്ച് ആ‍ർ ആൻഡ് മാർക്കറ്റിങ്ങിൽ എം ബി എ, ഏഴ് വർഷത്തെ പരിചയം, പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല

ബിസിനസ് അനലിസ്റ്റ്/ പ്രോജക്ട് മാനേജർ

ഒഴിവ് - ഒന്ന്

ശമ്പളം -60,000 മുതൽ 75,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

ഏതെങ്കിലും പ്രശസ്തമായ ഓർഗനൈസേഷൻ/ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലേതെങ്കിലും പ്രോജക്ട് മാനേജർ അല്ലെങ്കിൽ സോഫ്റ്റ് വെയർ ഡെവപ്മെന്റ് വ്യവസായം, ഇ- ഗവേണൻസ് അല്ലെങ്കിൽ പ്രധാനപ്പെട്ട ഏതെങ്കിലും ഓർഗനൈസേഷനിൽ ബിസിനസ് അനലിസ്റ്റായി നാല് വർഷത്തെ പരിചയം. പ്രായം 40വയസ്സിൽ കവിയാൻ പാടില്ല.

Job vacancies at Kerala Digital University
സാറ്റ് എഴുതാം, യു എസ്സിൽ പഠിക്കാം

ബാക്ക് എൻഡ് ഡെവലപ്പർ (പി എച്ച് പി /ജാവ)‌

ഒഴിവ് - മൂന്ന്

ശമ്പളം -50,000 മുതൽ 75,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

പ്രശസ്തായ ഓർഗനൈസേഷനിലോ ഇൻസ്റ്റ്യൂഷനിലോ ഫുൾസ്റ്റാക്ക് ഡെവലപ്മെന്റിൽ നാല് വർഷത്തെ പരിചയം,പ്രായം 40 വയസ്സിൽ കവിയാൻ പാടില്ല.

ക്യു എ എഞ്ചിനിയർ ( എ പി ഐ ടെസ്റ്റിങ്)‌

ഒഴിവ് - ഒന്ന്

ശമ്പളം -40,000 മുതൽ 50,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും സോഫ്റ്റ് വെയർ ക്വാളിറ്റി അഷ്വറൻസ് ഡൊമൈനിൽ രണ്ട് വർഷത്തെ പരിചയം. പ്രായം 40വയസ്സിൽ കവിയാൻ പാടില്ല.

ഡി ഇ വി ഒ പി എസ് എഞ്ചിനിയർ (സോഫ്റ്റ് വെയർ ഡെവലപ്മെന്റ്)

ഒഴിവ് - ഒന്ന്

ശമ്പളം -50,000 മുതൽ 75,000 വരെ (കൺസോളിഡേറ്റഡ്, പരിചയം, യോഗ്യത എന്നിവ അനുസരിച്ച്)

യോഗ്യത- ബിടെക്/ ബിഇ എം ടെക്/ എം ഇ, എം എസ് സി കംപ്യൂട്ടർ സയൻസ്/ ഐടി, എം സി എ 60% മാർക്കോടെ ജയിച്ചിരിക്കണം.

ഡി ഇ വി ഒ പി എസ് എഞ്ചിനിയർ എന്ന നിലയിലുള്ള മൂന്ന് വർഷത്തെ പരിചയം.സർക്കാരിലോ ഏതെങ്കിലും സംരഭത്തിലോ ഡി ഇ വി ഒ പി എസ് ആൻഡ് ക്ലൗഡ് മോണിറ്ററിങ് ഐ ടി പ്രോജക്ടിൽ ഒരു വർഷത്തെ എങ്കിലും പരിചയം.

സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർവ്വകലാശാലകൾ,ഐടി വ്യവസായം എന്നിവയിലേതെങ്കിലും സോഫ്റ്റ് വെയർ ക്വാളിറ്റി അഷ്വറൻസ് ഡൊമൈനിൽ രണ്ട് വർഷത്തെ പരിചയം. പ്രായം 40വയസ്സിൽ കവിയാൻ പാടില്ല.

മറ്റ് വിവരങ്ങൾ:

എസ് എസി എസ് ടി വിഭാഗത്തിന് അഞ്ച് വയസ് പ്രായപരിധിയിൽ ഇളവുണ്ട് ഒ ബി സി വിഭാഗത്തിന് മൂന്ന് വയസ് പ്രായപരിധിയിൽ ഇളവുണ്ട്.

പരീക്ഷ /അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്ത് വച്ചാകും പരീക്ഷയും അഭിമുഖവും.

സെപ്റ്റംബർ നാലിന് മുമ്പായി അപേക്ഷിക്കണം

അപേക്ഷയും വിശദ വിവരങ്ങളും : https://duk.ac.in/notification-nts/

Summary

Job News: vacancies at Kerala Digital University, including Senior Research Scientist, Senior R&D Engineer, Business Analyst, Design Lead, and Digital Marketing Specialist

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com