നിഷിൽ ക്ലിനിക്കൽ സൂപ്പർവൈസ‍ർ,ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റ​ന്റ് ഒഴിവുകൾ

ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിന് ഓ​ഗസ്റ്റ് 30 ന് അഭിമുഖം നടത്തുന്നു
Job vacancies
job vacancies in Nish and Digital universityChatGPT Imag
Updated on
2 min read

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം, നിഷിൽ ക്ലിനിക്കൽ സൂപ്പർ വൈസർ,ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ജൂനിയർ ഇൻസ്ട്രക്ടർ,കേരളാ ഡിജിറ്റൽ സർവകലാശാലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റ​ന്റ് എന്നീ തസ്തികളിൽ ഒഴിവുണ്ട്.

Job vacancies
വിദേശ മെഡിക്കൽ ​ഗ്രാജ്വേറ്റ് ഇന്റേൺഷിപ്പ് കൗൺസിലിങ് സെപ്റ്റംബർ ഒന്നിന്, ബി എസ് സി നഴ്‌സിങ് സ്പെഷ്യൽ അലോട്ട്‌മെന്റ് ഓ​ഗസ്റ്റ് 30 നകം പ്രവേശനം നേടണം

ക്ലിനിക്കൽ സൂപ്പർവൈസർ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) കോളേജ് ഓഫ് ഒക്ക്യുപേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് സെപ്റ്റംബർ എട്ടിനകം അപേക്ഷിക്കാം.

ഓക്യൂപേഷണൽ തെറാപ്പിയിൽ ബിരുദമാണ് യോ​ഗ്യത. പ്രായപരിധി 2025 ജനുവരി ഒന്നിന് 45 വയസ് കവിയാൻ പാടില്ല.32,550 രൂപയാണ് ശമ്പളം.

താൽപ്പര്യമുള്ളവർ "545NISH/ Clinical Supervisor - Occupational Therapy" എന്ന സബ്ജക്ട് ലൈനോടുകൂടി nishhr@nish.ac.in എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://nish.ac.in/others/career/1141-nish-seeks-applications-to-work-as-clinical-supervisor-in-the-college-of-occupational-therapy

Job vacancies
പരീക്ഷയില്ലാതെ നിയമനം, സഞ്ജയ് ഗാന്ധി മെഡിക്കൽ 
ഇൻസ്റ്റിറ്റ്യൂട്ടിൽ 220 അധ്യാപക ഒഴിവുകൾ

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ ഒഴിവുള്ള മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് (MMTM) ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തി ക്രൈസ്തവ വിഭാഗത്തിലെ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലി ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയങ്ങളിൽ എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ സമാന ട്രേഡിലെ NTCയും ഒരു വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ NAC-യും 3 വർഷത്തെ പ്രവർത്തിപരിചയവുമാണ് യോ​ഗ്യത.

നിർദ്ദിഷ്ട യോ​ഗ്യത ഉള്ളവരിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇതിനായുള്ള അഭിമുഖം ഓഗസ്റ്റ് 30 ന് നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

Job vacancies
ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ഇതിലേ...; അമേരിക്ക വാതിൽ അടയ്ക്കുമ്പോൾ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി തുറക്കുന്നു, അറിയാം യൂണിവേഴ്സിറ്റികള്‍, കോഴ്സുകള്‍

കോൺഫിഡൻഷ്യൽ അസിസ്റ്റ​ന്റ്

കേരളാ ഡിജിറ്റൽ സർവകലാശാലയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റ​ന്റ് തസ്തികയിൽ രണ്ട് ഒഴിവുകൾ ഉണ്ട്. കരാറിടസ്ഥാനത്തിൽ ഈ തസ്തികളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോ​ഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ഉള്ള ഡാറ്റാ എൻട്രിയിൽ നൈപുണ്യം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സിൽ കവിയാൻ പാടില്ല. എസ് സി , എസ് ടി വിഭാ​ഗത്തിൽപ്പെട്ടവർക്ക് അഞ്ച് വർഷവും ഒ ബി സി വിഭാ​ഗത്തിൽപ്പെട്ടവർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാകും നിയമനം. പ്രതിമാസം 30,000 രൂപ കൺസോളിഡേറ്റഡ് ആണ് പ്രതിഫലം. സെപ്തംബർ മൂന്നിനകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: https://duk.ac.in/wp-content/uploads/2025/08/Notification-Confidential-Assistant-KUDSIT-487-AD_A_IV-2025.pdf

Job vacancies
രാജ്യത്ത് ഒരു കോടി അധ്യാപകര്‍, ചരിത്രത്തില്‍ ആദ്യം; ദേശീയതലത്തിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നതും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളതുമായ തത്തുല്യ തസ്തികയില ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കേരള സർവ്വീസ് റൂൾ പ്രകാരം നിശ്ചിത മാതൃകയിലെ അപേക്ഷ എൻ ഒ സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം നൽകണം.

അപേക്ഷ, കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്‌സ്, തിരുവനന്തപുരം -14 വിലാസത്തിൽ സെപ്റ്റംബർ 20 വൈകിട്ട് അഞ്ച് മണിയ്ക്കകം സമർപ്പിക്കണം. ഫോൺ : 0471-2336369 / 0471-2327369.

Summary

JOb News: There are vacancies in Kerala Road Safety Authority, NISH, Attingal Government ITI and Kerala Digital University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com