

നഴ്സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിലെ ഡിഗ്രി പ്രവേശനത്തിന് നാലാംഘട്ട അലോട്ട്‌മെന്റ് പ്രവേശനം സംബന്ധിച്ച് ഫീസ് അടച്ച് അതത് കോളജുകളിൽ ചേരാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്.
കേരളത്തിലെ ദന്തൽ കോളേജുകളിലെ 2025-ലെ പി.ജി.ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസിക്കായുള്ള അപേക്ഷകൾ ഓഗസ്റ്റ് 31 രാത്രി വരെ ഓൺലൈനായി നൽകാം.
സംസ്ഥാനത്തെ വിവിധ പോളിടെക്നിക്കുകളിൽ നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സെപ്റ്റംബർ ഒന്ന് മുതൽ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം.
വിദേശത്ത് മെഡിക്കൽ കോഴ്സ് കഴിഞ്ഞ് കെ എസ് എം സി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്റേൺഷിപ്പ് കൗൺസിലിങ് സെപ്തംബറിൽ നടക്കും.
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ-2024 ന്റെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ വിജയിച്ചവർ ട്രെയിനിങ് ക്ലാസിൽ പങ്കെടുക്കുന്നതിനായുള്ള വിവരങ്ങൾക്ക് അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
2025 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള നാലാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 30 നകം നിർദ്ദിഷ്ട ഫീസ് അടക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.
അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസ് അടച്ചതിന് ശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത അലോട്ട്‌മെന്റ്‌റ് മെമ്മോയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 30 നകം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in . ഫോൺ:0471-2560361, 362, 363, 364,
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നു.
ഇതിനുള്ള കേന്ദ്രീകൃത കൗൺസിലിംഗ് സെപ്റ്റംബർ ഒന്നിന് നടക്കും. തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ വച്ചാണ് കൗൺസിലിങ് നടക്കുക.
വിശദ വിവരങ്ങൾക്ക് : www.dme.kerala.gov.in
കേരളത്തിലെ ദന്തൽ കോളേജുകളിലെ 2025-ലെ പി ജി ദന്തൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 31 രാത്രി 11.59 വരെ ഓൺലൈനായി www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ ഓപ്ഷനുകൾ സമർപ്പിക്കാം. ഓപ്ഷനുകളെ അടിസ്ഥാനമാക്കി സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ഫോൺ : 0471 - 2332120, 2338487.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ-2024 ന്റെ ഫലം www.dei.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ എഞ്ചിനീയറിങ് ഓഫീസുകളിലും ഫലം ലഭ്യമാണ്.
വിജയിച്ച പരീക്ഷാർത്ഥികൾ അതത് ജില്ലകളിൽ നടത്തുന്ന ട്രെയിനിങ് ക്ലാസ്സിൽ പങ്കെടുക്കണം. അതിനുശേഷം സർട്ടിഫിക്കറ്റ് ഫീസ് അടച്ച്, പെർമിറ്റ് നേടാം. ട്രെയിനിങ് ക്ലാസ്സുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതത് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates