പരീക്ഷയില്ലാതെ നിയമനം, സഞ്ജയ് ഗാന്ധി മെഡിക്കൽ 
ഇൻസ്റ്റിറ്റ്യൂട്ടിൽ 220 അധ്യാപക ഒഴിവുകൾ

അനസ്തീസിയോളജി,ക്ലിനിക്കൽ ഇമ്യൂണോളജി, ക്രിട്ടിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജെനറ്റിക്സ്,ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ തുടങ്ങി 45 വകുപ്പുകളിലാണ്‌ ഒഴിവുകൾ ഉള്ളത്.
Sanjay Gandhi Medical Institute
220 Faculty Vacancies at Sanjay Gandhi Medical Institutespecial arrangement
Updated on
1 min read

ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്‌ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SGPGIMS) 220 ഒഴിവുകൾ. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അഡിഷണൽ പ്രൊഫസർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. നേരിട്ടുള്ള നിയമനം ആയിരിക്കും.

Sanjay Gandhi Medical Institute
രാജ്യത്ത് ഒരു കോടി അധ്യാപകര്‍, ചരിത്രത്തില്‍ ആദ്യം; ദേശീയതലത്തിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറഞ്ഞു

അനസ്തീസിയോളജി,ക്ലിനിക്കൽ ഇമ്യൂണോളജി, ക്രിട്ടിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജെനറ്റിക്സ്,ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ തുടങ്ങി 45 വകുപ്പുകളിലാണ്‌ ഒഴിവുകൾ ഉള്ളത്. അപേക്ഷകർക്ക് എം ഡി, എം എസ്, ഡി എം,ഡി എൻ ബി അല്ലെങ്കിൽ പി എച്ച് ഡി ഡിഗ്രികളിലേതെങ്കിലും ഉണ്ടായിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിലെ മതിയായ പ്രവൃത്തി പരിചയവും ആവശ്യമാണ്.

Sanjay Gandhi Medical Institute
കുസാറ്റ്: ഡയറക്ടർ തസ്തികയിൽ ഒഴിവ്

ഓരോ തസ്തികയ്ക്കും ആവശ്യമായ വ്യക്തമായ യോഗ്യതകളും അനുഭവങ്ങളും സംബന്ധിച്ച വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2025 സെപ്റ്റംബർ 8 കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക  www.sgpgims.org.in.

Summary

Job news: 220 Faculty Vacancies at Sanjay Gandhi Medical Institute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com