ഇന്ത്യന്‍ വിദ്യാര്‍ഥികളേ, ഇതിലേ...; അമേരിക്ക വാതിൽ അടയ്ക്കുമ്പോൾ ഏഷ്യന്‍ രാജ്യങ്ങള്‍ വഴി തുറക്കുന്നു, അറിയാം യൂണിവേഴ്സിറ്റികള്‍, കോഴ്സുകള്‍

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ,സിംഗപ്പൂർ, യു എ ഇ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നേടാം. ഉന്നതപഠനത്തിന് രാജ്യത്തിന് പുറത്തേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ പുതിയ സാധ്യതകളാണ് ഈ രാജ്യങ്ങൾ മുന്നോട്ട് വെക്കുന്നത്.
Indian Students
Asian Alternatives To US Education Dream for Indian StudentsAI Meta representative image
Updated on
2 min read

അമേരിക്കയിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണം വന്നതോടെ ഇന്ത്യയിൽ നിന്ന് യു എസ്സിലേക്ക് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്നങ്ങളിൽ വലിയൊരു തിരിച്ചടി ഉണ്ടായിട്ടുണ്ട്. എന്നാൽ, യു എസ് നടപടി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ ചില വാതിലുകൾ വിദ്യാഭ്യാസ രംഗത്ത് തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ആദ്യത്തെ തിരിച്ചടിയുണ്ടായത് വിദ്യാർത്ഥികൾക്കായിരുന്നു. കഴിഞ്ഞ വർഷം ഏകദേശം 3,30,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലെ വിവിധ സർവകലാശാലകളിലായി പഠിക്കാൻ ചേർന്നത്. ഇതോടെ യു എസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇന്ത്യയിൽ നിന്നായി. നേരത്തെ ചൈനയിൽ നിന്നായിരുന്നു കൂടുതൽ വിദ്യാർത്ഥികൾ അവിടെയുണ്ടായിരുന്നത്.

Indian Students
സാറ്റ് എഴുതാം, യു എസ്സിൽ പഠിക്കാം

എന്നാൽ, പുതിയ കണക്കനുസരിച്ച് അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം കുത്തനെ ഇടിവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. രണ്ട് മാസം മുമ്പ് വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 28% കുറവുണ്ടായി എന്നാണ്.

ഗാ‍ർഡിയൻ റിപ്പോർട്ടനുസരിച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നുപോകുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതായി വിദ്യാഭ്യാസ കൺസൾട്ടുമാരെ ഉദ്ധരിച്ച് അഭിപ്രായപ്പെടുന്നു. മുൻവർഷം 100 വിദ്യാർത്ഥികൾ പോയിടത്ത് ഇത്തവണ പത്ത് വിദ്യാർത്ഥികളാണ് പോയതെന്നാണ് ഒരു കൺസൾട്ടന്റ് നൽകുന്ന കണക്ക്. ഇതേസമയം, വിദ്യാർത്ഥി കുടിയേറ്റത്തിന് യൂറോപ്പിലേക്ക് ചെറിയതോതിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്നും ചില കണക്കുകൾ കാണിക്കുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് പുതിയ വിദ്യാഭ്യാസ ലോകം തുറന്നു കിട്ടുന്നത് ഏഷ്യൻ രാജ്യങ്ങളിലാണ്. പലകാരണങ്ങൾ കൊണ്ട് ഇന്ത്യാക്കാർ ഈ രാജ്യങ്ങൾ തെരഞ്ഞെടുത്തേക്കുമെന്നാണ് വിദ്യാഭ്യാസ കൺസൾട്ടുമാർ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ പുതിയ വിദ്യാഭ്യാസ അവസരങ്ങളുമായി ഏഷ്യൻ രാജ്യങ്ങൾ യു എസ്സിന് ശക്തമായ ബദൽ മുന്നോട്ട് വെക്കുന്നുണ്ട്.

Indian Students
പെർഫ്യൂഷനിസ്റ്റ് ആകാൻ താല്പര്യമുണ്ടോ? സർജറിയിൽ മുഖ്യ പങ്ക് വഹിക്കുന്ന ജോലി നേടാം (വിഡിയോ)

ചൈന, സിംഗപ്പൂർ, ജപ്പാൻ, യു എ ഇ, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളാണ് അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബദലായി ഇന്ന് ഇന്ത്യാക്കാർക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും മുന്നിൽ ഉയർന്നുവന്നിട്ടുള്ളത്. അവിടുത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടത് പ്രധാന കാരണമാണ്.

മറ്റൊന്ന് കുറഞ്ഞ ജീവിതച്ചെലവും വിദ്യാഭ്യാസ ചെലവുമാണ്. യു എസ്സിൽ പോയി പഠിക്കുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മികച്ച വിദ്യാഭ്യാസം നേടാനാകും ഏഷ്യൻ രാജ്യങ്ങളിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഈ രാജ്യങ്ങളിൽ ഉന്നത റാങ്കിങ് നിലവാരം പുലർത്തുന്ന യൂണിവേഴ്സിറ്റികളുണ്ട്.

ചെലവ് കുറവാണെന്ന് മാത്രമല്ല, ഇതിലെ പലസ്ഥലങ്ങളിലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങളുമുണ്ട്. നിലവിൽ തന്നെ ഇന്ത്യയിലെ വിദ്യാർത്ഥികളിൽ ചെറിയൊരു വിഭാ​ഗം ഈ രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്.

Indian Students
എഐയ്ക്ക് തൊടാൻ പറ്റാത്ത പത്ത് തൊഴിൽ മേഖലകൾ ഇവയാണ്

ചൈനയിലെ ചില യൂണിവേഴ്സിറ്റികളും കോഴ്സുകളും

ചൈനയിലെ പോപ്പുലർ സ്ട്രീമിൽ പെട്ട വിഷയങ്ങൾ കംപ്യൂട്ടർ സയൻസ്, എഞ്ചിനിയറിങ്, മെഡിസിൻ എന്നിവയാണ്.

പീക്കിങ് യൂണിവേഴ്സിറ്റി, സിൻഹുവ യൂണിവേഴ്സിറ്റി, ഫുദാൻ യൂണിവേഴ്സിറ്റി എന്നിവയാണ് ചൈനയിലെ പ്രധാന സ്ഥാപനങ്ങൾ.

ഇവിടെ പഠിക്കുന്നതിന് പ്രതിവർഷം 2.2 ലക്ഷം രൂപമുതൽ ഒമ്പത് ലക്ഷം രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സിംഗപ്പൂരിലെ ചില യൂണിവേഴ്സിറ്റികളും കോഴ്സുകളും

സിംഗപ്പൂരിലെ പോപ്പലുർ സ്ട്രീമിൽ വരുന്ന വിഷയങ്ങൾ എഞ്ചിനിയറിങ്, ബിസിനസ്, ഡേറ്റാ സയൻസ് എന്നിവയാണ്.

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ എന്നിവയാണ് ഇവിടുത്തെ പ്രമുഖ സ്ഥാപനങ്ങൾ.

ഇവിടെ പഠിക്കുന്നതിന് പ്രതിവർഷം ആറ് ലക്ഷം രൂപമുതൽ 12 ലക്ഷം രൂപവരെയാണ് പ്രതീക്ഷിത ചെലവ്.

Indian Students
ജോലിക്കുള്ള ഇന്റർവ്യൂ ഭയമാണോ? എങ്കിൽ ഗൂഗിളിന്റെ ഈ ഫ്രീ ടൂൾ ഉപയോഗിച്ചാൽ മതി!

ജപ്പാനിലെ ചില യൂണിവേഴ്സിറ്റികളും കോഴ്സുകളും

ജപ്പാനിലെ പോപ്പുലർ കോഴ്സുകളിൽ വരുന്നത് എഞ്ചിനിയറിങ്, എൻവയോൺമെന്റൽ സയൻസ്,ലാംഗ്വേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസ് എന്നിവയാണ്.

യൂണിവേഴ്സിറ്റി ഓഫ് ടോക്യോ, ക്യോട്ടോ യൂണിവേഴ്സിറ്റി, ഒസാക്ക യൂണിവേഴ്സിറ്റി എന്നിവയാണ് ഇവിടുത്തെ പ്രധാന സ്ഥാപനങ്ങൾ.

പ്രതിവർഷം മൂന്ന് ലക്ഷം രൂപ മുതൽ ആറ് ലക്ഷം രൂപവരെയാണ് ഇവിടെ പ്രതീക്ഷിക്കുന്ന ചെലവ്.

യു എ ഇയിലെ ചില യൂണിവേഴ്സിറ്റികളും കോഴ്സുകളും

യു എ ഇയിലെ പ്രധാന ആകർഷകമായ കോഴ്സുകൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, എഞ്ചിനിയറിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം എന്നിവയാണ്.

യുണൈറ്റഡ് അറബ് എമിറൈറ്റ്സ് യൂണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഷാ‍ർജ എന്നിവയാണ് പ്രമുഖ സ്ഥാപനങ്ങൾ.

ഇവിടെ പ്രതിവർഷം എട്ട് ലക്ഷം മുതൽ 15 ലക്ഷം രൂപവരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Indian Students
'Earn while you Learn': അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സുകളുമായി ഡിജിറ്റല്‍ സര്‍വകലാശാല

ദക്ഷിണ കൊറിയയിലെ ചില യൂണിവേഴ്സിറ്റികളും കോഴ്സുകളും

ദക്ഷിണ കൊറിയയിലെ പോപ്പുലർ കോഴ്സുകളിൽ കൊറിയൻ ലാംഗ്വേജ് ആൻഡ് കൾച്ചർ, സയൻസ്, എഞ്ചിനിയറിങ് ആൻഡ് ടെക്നോളജി, ഡിസൈൻ ആൻഡ് ഫാഷൻ എന്നിവ ഉൾപ്പെടുന്നു.

സിയോൾ നാഷണൽ യൂണിവേഴ്സിറ്റി, കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, യോൻസെയ് യൂണിവേഴ്സിറ്റി എന്നിവയാണ് പ്രധാനപ്പെട്ട സ്ഥാപനങ്ങൾ.

ഇവിടെ പ്രതിവർഷം 2.6 ലക്ഷം രൂപ മുതൽ 4.25 ലക്ഷം രൂപവരെ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Education News: while restrictions on Indian Students are making US, a less viable option, Countries in Asia are emerging as Strong Alternatives with top ranked universities and affordable tuition and living costs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com