എല്ലാവർക്കും ബിരുദം എന്ന ആശയവുമായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 യു.ജി/പി.ജി അഡ്മിഷൻ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 28 യു ജി/പി ജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എം ബി എ, എം സി എ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം ആരംഭിക്കും. ഇതിന് യുജി സി അംഗീകാരം ലഭിച്ചു. നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കും. അഞ്ചു റീജണൽ സെന്ററുകളുടെ പരിധിയിലായി കേരളത്തിൽ ഉടനീളം പഠിതാക്കളുടെ സൗകര്യാർത്ഥം 45 പഠനകേന്ദ്രങ്ങൾ ഉണ്ട്.
തിരുവനന്തപുരം ജില്ലയിൽ നാഷണല്‍ കോളേജ്-കല്ലാട്ടുമുക്ക്, മാർ ഇവാനിയോസ് കോളേജ്-നാലാഞ്ചിറ, സെന്റ്.സേവിയേഴ്സ് കോളേജ്-തുമ്പ എന്നിവ കൂടാതെ ഈ വർഷം മുതൽ കോളേജ് ഓഫ് എഞ്ചിനിയറിംഗ് (ഐ.എച്ച്.ആർ.ഡി)-ആറ്റിങ്ങല്‍, കേരളാ ഹിന്ദി പ്രചാര സഭ-വഴുതക്കാട്, ഗവ.സംസ്കൃത കോളേജ്-പാളയം എന്നിവ കൂടി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രമായി പ്രവർത്തിക്കും.
നിലവിൽ 55,000 ത്തോളം പഠിതാക്കൾ പഠിക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ പഠിതാക്കളെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അർഹരായ പഠിക്കാൻ താല്പര്യമുള്ള എല്ലാവർക്കും പഠിക്കാൻ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്വീകാര്യത കൂട്ടുന്നത്. അഡ്മിഷന് ടി സി നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവർക്കെല്ലാം സൗകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുവാൻ സാധിക്കും.
പ്ലസ് ടു അല്ലെങ്കിൽ പ്രീ ഡിഗ്രി മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അവസരം ഉണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു ജി /പി ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും, 12 പി ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് യു ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.
സെപ്റ്റംബർ 10 വരെ ഓൺലൈൻ ആയി www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു ജി/പിജി പ്രോഗ്രാമുകളും യു ജി സി/ഡി ഇ ബിയുടെ പരിശോധനയ്ക്ക് ശേഷമുള്ള അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത് പി എസ് സി /യു പി എസ് സി എന്നിവയുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും, ഉദ്യോഗത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം മറ്റു യൂണിവേഴ്സിറ്റികളുടെ ബിരുദം പോലെ തന്നെ സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി യു ജി സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.
1. ബിബിഎ (എച്ച്.ആർ, മാർക്കറ്റിങ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്)
2. ബികോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ്&സപ്ലൈ ചെയിൻ മാനേജ്‌മന്റ്
3. ബി എ ഇംഗ്ലീഷ്
4. ബി എ മലയാളം
5. ബി എ ഹിസ്റ്ററി
6. ബി എ സോഷ്യോളജി
1. ബി എസ് സി ഡാറ്റാ സയൻസ് & അനലറ്റിക്സ്
2. ബി എ നാനോ എന്റർപ്രെണർഷിപ്പ്
3. ബി സി എ
4. ബി എ അറബിക്
5. ബി എ ഹിന്ദി
6. ബി എ സംസ്കൃതം
7. ബി എ അഫ്സൽ ഉൽ ഉലമ
8. ബി എ ഇക്കണോമിക്സ്
9. ബി എ ഫിലോസഫി
10 ബി എ പൊളിറ്റിക്കൽ സയൻസ്
1. എം കോം
2. എം എ ഇംഗ്ലീഷ്
3. എം എ മലയാളം
4. എം എ അറബിക്
5. എം എ ഹിന്ദി
6. എം എ സംസ്‌കൃതം
7. എം എ ഹിസ്റ്ററി
8. എം എ സോഷ്യോളജി
9. എം എ എക്കണോമിക്സ്
10. എം എ ഫിലോസോഫി
11. എം എ പൊളിറ്റിക്കൽ സയൻസ്
12. എം എ പബ്ലിക് അഡ്മിനിസ്ട്രേഷൻ
1. സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് (ഐസിടി അക്കാദമിയുമായി സഹകരിച്ച്)
2. സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേണിങ് (ടി.കെ.എം കോളേജ് ഓഫ് എഞ്ചിനിയറിങ്ങുമായി സഹകരിച്ച്)
3. കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ ഇ എൽ ടി എസ് & ഒ ഇ ടി (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സുമായി സഹകരിച്ച്)
എല്ലാ സർട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകൾക്കും എൻ സി വി ഇ ടി (NCVET) യുടെ സർട്ടിഫിക്കേഷൻ കൂടി ലഭ്യമാക്കുവാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ചേരുന്നവർക്ക് ഇരട്ട സർട്ടഫിക്കേഷൻ (Dual Certification) ആയിരിക്കും ലഭിക്കുക. യൂണിവേഴ്സിറ്റി നടത്തുന്നതും ഇനി നടത്താൻ ഉദ്ദേശിക്കുന്നതുമായുള്ള സർട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉൾപ്പെടെ എല്ലാ പ്രോഗ്രാമുകളും ക്രെഡിറ്റ് ബേസ്ഡ് ചോയ്സ് സിസ്റ്റ(Credit Based Choice System)ത്തിൽ ആണെന്നതിനാൽ എല്ലാ പഠിതാക്കളേയും എ ബി സി (ABC) പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നത് കൊണ്ട് തന്നെ തുടർന്ന് പഠിക്കുന്ന എല്ലാ പ്രോഗ്രാമുകൾക്കും ക്രെഡിറ്റ് ട്രാൻസ്ഫർ സാധ്യമാകുന്നു.
മികച്ച സംരംഭകരാകാനുള്ളതെല്ലാം പരിചയപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ ബിരുദ പ്രോഗ്രാമാണ് ബി.എ നാനോ എന്റർപ്രെണർഷിപ്പ് പ്രോഗ്രാം. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഒരു ബിസിനസ് മേഖലയിൽ പ്രായോഗിക പരിചയവും സംരംഭകത്വശേഷിയും ഈ പ്രോഗ്രാം ഉറപ്പാക്കുന്നു. ആറ് സെമെസ്റ്ററുകളിലായി 132 ക്രെഡിറ്റും 26 വിഷയങ്ങളുമാണ് ഈ പ്രോഗ്രാമിൽ ഉള്ളത്. രണ്ട്, നാല്, അഞ്ച് സെമെസ്റ്ററുകളിൽ പ്രായോഗിക പരിശീലനമടങ്ങുന്ന ആറ് ക്രെഡിറ്റ് വീതമുള്ള ഓരോ വൊക്കേഷണൽ കോഴ്സുകൾ കൂടി ഉൾപ്പെടുന്നു.
സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ, സൂഷ്മ സംരംഭങ്ങളുടെ രൂപീകരണം, നിയമ വശങ്ങൾ, കേരളത്തിലെ വ്യാവസായിക-നിയമ പരിസ്ഥിതി, കേരളത്തിൽ സൂഷ്മ സംരംഭങ്ങൾക്കുള്ള സർക്കാർ സ്ഥാപന-സഹായ പദ്ധതികൾ, ഈ-ബിസിനസ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി ഇംഗ്ലീഷ് ഫോർ ബിസിനസ്സ് വരെയുള്ള വിവിധ വിഷയങ്ങൾ ഈ നൂതന സിലബസിൽ ഉണ്ട്.
സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൽകുന്ന പരിശീലന പരിപാടികൾ, സൂഷ്മ സംരംഭക സ്ഥാപനങ്ങളിൽ ചെയ്യുന്ന ഇന്റേൺഷിപ്, പഠിതാവ് തെരഞ്ഞെടുക്കുന്ന സൂഷ്മ സംരംഭത്തെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോർട്ട് എന്നിവ ഈ ബിരുദ പാഠ്യപദ്ധതിയുടെ പ്രത്യേകതകളാണ്.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കുടുംബശ്രീ, ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റ് എന്നിവരുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി ഈ ബിരുദ പ്രോഗ്രാം നടത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates