നിഷിൽ വിവിധ ഒഴിവുകൾ, നിയുക്തി തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ

നിഷിലെ ഒഴിവുകളിലേക്ക് ഓ​ഗസ്റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ ലഭിക്കണം. ഓൺലൈനിലോ തപാലിലോ അപേക്ഷിക്കാം
NISH
apply for Clinical Psychologist and Assistant vacancies in NISH. NISH
Updated on
2 min read

തിരുവനന്തപുരത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ​ഗസ്റ്റ് 30 വരെ അപേക്ഷിക്കാം. പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം എസ് യു പി ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്.ഓ​ഗസ്റ്റ് 23 ന് തിരുവനന്തപുരത്ത് നടക്കുന്ന നിയുക്തിമിനി തൊഴിൽ മേളയിൽ ഐ ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ൽ പരം തൊഴിൽദായകർ പങ്കെടുക്കും

NISH
കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം മാത്രം പോരാ, ജോലി കിട്ടാൻ; ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം

നിഷിലെ ഒഴിവുകൾ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ റ​ഗുലർ കോഴ്സിൽ സൈക്കോളജിയിൽ മാസ്റ്റർ ബിരുദം നേടിയവരാകണം ക്ലിനിക്കൽ/റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ എം.ഫില്ലും സാധുതയുള്ള ആർ സി ഐ രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം.

ഏതെങ്കിലും ഒരു പ്രശസ്ത സ്ഥാപനത്തിൽ രണ്ട് വർഷത്തെ പരിചയം ആവശ്യമാണ്.

യു ജി സി അം​ഗീകരിച്ച രാജ്യാന്തര പിയർ റിവ്യൂഡ് ജേണലുകളിലെ പബ്ലിക്കേഷൻസ് അഭികാമ്യം. ഉയർന്ന പ്രായ പരിധി 01-01-2025 ന് 36 വയസ്സ്. ഒമ്പതാം ശമ്പളകമ്മീഷൻ ശുപാർശ അനുസരിച്ചുള്ള ശമ്പള സ്കെയിലിലായിരിക്കും നിയമനം .

ഒഴിവുകളുടെ എണ്ണം: ഒന്ന്.

അസിസ്റ്റ​ന്റ്

അസിസ്റ്റ​ന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മാനേജ്മെന്റ്/അഡ്മിനിസ്ട്രേഷൻ/കൊമേഴ്‌സ് എന്നിവയിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ റെഗുലർ രീതിയിൽഒന്നാം ക്ലാസോടെ. ബിരുദാനന്തര ബിരുദം ഉണ്ടാകണം.

ഒരു സർക്കാർ സ്ഥാപനത്തിലോ പ്രശസ്ത സ്ഥാപനത്തിലോ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, അതിൽ ഒരു വർഷം ഒരു സർക്കാർ സ്ഥാപനത്തിൽ ആയിരിക്കണം.

ഉയർന്ന പ്രായ പരിധി 01-01-2025 ന് 36 വയസ്സ്. ഒമ്പതാം ശമ്പളകമ്മീഷൻ ശുപാർശ അനുസരിച്ചുള്ള ശമ്പള സ്കെയിലിലായിരിക്കും നിയമനം.

ഒഴിവുകളുടെ എണ്ണം: രണ്ട്

കൂടുതൽവിവരങ്ങൾക്ക്: http://nish.ac.in/careers

NISH
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയിൽ വെറ്റിനറി സർജൻ

പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എം എസ് യു പി ജി വെറ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്.

പ്രായപരിധി 01.01.2025 ന് 60 വയസ് കവിയാൻ പാടില്ല. എം വി എസ് സി (സർജറി) യോഗ്യതയും കെ എസ് വി സി രജിസ്ട്രേഷനും എൽ എം വി ലൈസൻസും വേണം. മലയാളം ഭാഷ അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 25 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാപേക്ഷപത്രം ( എൻ ഒ സി)ഹാജരാക്കണം.

NISH
സി എം റിസർച്ചർ,മാർഗദീപം സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

നിയുക്തി മിനി തൊഴിൽ മേള ഓ​ഗസ്റ്റ് 23 ന്

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവരുടെ ചേർന്ന് ഓഗസ്റ്റ് 23 ന് നിയുക്തി 2025 മിനി തൊഴിൽ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന തൊഴിൽ മേള നെയ്യാർ ഡാം ക്യാമ്പസിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലാണ് നടക്കുന്നത്.

ഐ ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20 ൽ പരം തൊഴിൽദായകർ പങ്കെടുക്കും. 10, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, ട്രാവൽ ആൻഡ് ടൂറിസം യോഗ്യതയുള്ളവർക്കായി 500 ൽ പരം ഒഴിവുകളുണ്ട്.

സ്പോട്ട് രജിസ്ട്രേഷൻ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. https://tinyurl.com/NIYUKTHI വഴി തൊഴിൽദായകരുടെയും തൊഴിലിന്റെയും സമ്പൂർണവിവരം ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 0471 2992609.

Summary

Job News: There is one vacancy for a clinical psychologist and two vacancies for assistants in Nish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com