പെർഫ്യൂഷനിസ്റ്റ് ആകാൻ താല്പര്യമുണ്ടോ? സർജറിയിൽ മുഖ്യ പങ്ക് വഹിക്കുന്ന ജോലി നേടാം (വിഡിയോ)

ഒരു എളുപ്പ ജോലി അല്ല ഇത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ജീവൻ സംരക്ഷിക്കുന്നത് പെർഫ്യൂഷനിസ്റ്റിന്റെ കൃത്യമായ ഇടപെടലുകൾ ആവശ്യമാണ്.
health course Perfusionist
How to Become a Perfusionist @KingstonHSC
Updated on
1 min read

പെർഫ്യൂഷനിസ്റ്റ് എന്ന തസ്തികയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? മെഡിക്കൽ രംഗത്തെ ഏറ്റവും പ്രാധാന്യമേറിയ ഒരു ജോലി ആണ് ഇത്. ഓപ്പൺ ഹാർട്ട് സർജറി പോലെയുള്ള പ്രധാന ശസ്ത്രക്രിയകളിൽ, ഹൃദയത്തിന്റെ പ്രവർത്തനം താത്കാലികമായി നിലച്ചിരിക്കുന്ന സമയത്ത് രക്തപ്രവാഹം ശരീരത്തിലുടനീളം നിലനിർത്താൻ പെർഫ്യൂഷൻ മെഷീൻ ഉപയോഗിക്കും. ഈ മെഷീൻ പ്രവർത്തിപ്പിക്കുന്ന ജോലി ആണ് ഒരു പെർഫ്യൂഷനിസ്റ്റ് ചെയ്യണ്ടി വരുക.

health course Perfusionist
ഇന്ത്യൻ നേവിയിൽ 1,266 ഒഴിവുകൾ

ഒരു എളുപ്പ ജോലി അല്ല ഇത്. ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ജീവൻ സംരക്ഷിക്കുന്നത് പെർഫ്യൂഷനിസ്റ്റിന്റെ കൃത്യമായ ഇടപെടലുകൾ ആവശ്യമാണ്. ഹൃദയം നിലച്ചിരിക്കുന്ന സമയത്ത് ശരീരത്തിന്റെ ഓക്സിജനും രക്തചംക്രമണവും നിലനിർത്തുക എന്നത് വലിയ ഉത്തരവാദിത്വമാണ്.

ആധുനിക മെഡിക്കൽ ഉപകരണങ്ങളിൽ നൈപുണ്യവും ശസ്ത്രക്രിയാ സംഘത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സംഘാത്മക മനോഭാവവും ആവശ്യമാണ്. ഇതിനായി വിവിധ കോഴ്സുകൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉണ്ടെന്നാണ് കരിയർ വിദഗ്ധനായ പ്രവീൺ പരമേശ്വർ പറയുന്നത്.

health course Perfusionist
ഡല്‍ഹി ഹൈക്കോടതിയിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം

ഇന്ത്യയിലും ഈസ്റ്റ്, യൂറോപ്പ്, കാനഡ, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ പെർഫ്യൂഷനിസ്റ്റുകൾക്ക് വലിയ ആവശ്യകതയുണ്ട്. പ്രത്യേകിച്ച് ഹൃദയ ശസ്ത്രക്രിയകളുടെ എണ്ണം വർധിച്ചതും സർജറി നടത്താൻ കഴിയുന്ന ആശുപത്രികളുടെ എണ്ണം കൂടിയതും ഈ മേഖലയിൽ വൻ തൊഴിൽ അവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

Summary

career news: How to Become a Perfusionist,Perfusionist A High-Demand Career in the Medical Field.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com