ഇന്ത്യൻ നേവിയിൽ 1,266 ഒഴിവുകൾ
ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്‌കിൽഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1,266 ഒഴിവുകളാണ് ഉള്ളത്. നേവിയുടെ അപ്രന്റിസ് സ്‌കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അവസരം ലഭിക്കുക.
18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവ് ഉണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യത. ഇംഗ്ലിഷ് പരിജ്ഞാനം വേണം. ഒഴിവുള്ള ട്രേഡുകൾ പരിശോധിക്കാൻ www.joinindiannavy.gov.in സന്ദർശിക്കുക. ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ. അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർ ഷ റഗുലർ സർവിസ് ആവശ്യമാണ്.
നിയമനം ലഭിച്ചാൽ 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിക്കുക. സെപ്റ്റംബർ 2ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. www.joinindiannavy.gov.in.
Job news: Indian Navy Tradesman Skilled Apprentice Recruitment 2025 Apply Online for 1266 Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
