

സി-ഡിറ്റിന് കീഴിലെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിൽ ഡിസൈനർ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് സെയിൽസ്, ബിസിനസ് തുടങ്ങിയ മേഖലകളിൽ ഒഴിവുകൾ നികത്തുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇൻഫർമാറ്റിക്സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 20,000 രൂപ സ്റ്റൈപ്പന്റോടെ ഡിസൈനർ ഇന്റേൺഷിപ്പിനായി യോഗ്യതയുള്ളവർക്കായി വാക് ഇൻ ഇന്റർവ്യു നടത്തും.
തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് ക്യാമ്പസിൽ സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30 മുതൽ 1.30 വരെയാണ് ഇന്റർവ്യു.
ബി എഫ് എ അല്ലെങ്കിൽ അനിമേഷൻ, ഡിസൈൻ കോഴ്സിൽ ബി എ, ബി എസ് സി. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അനിമേഷൻ, ഡിസൈനിൽ ബിരുദാനന്തര ഡിപ്ലോമയും അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം.
അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾ സ്ഥാപനത്തിലെ ഐ.ഡി കാർഡ് കൂടി ഹാജരാക്കണം. 179 ദിവസമാണ് ഇന്റേൺഷിപ്പ് കൂടുതൽവിവരങ്ങൾക്ക്: www.cdit.org, www.careers.cdit.org, ഫോൺ: 9447589773.
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 29ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും.
സെയിൽസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഫിനാൻഷ്യൽ കോൺസൾട്ടന്റ്, അസിസ്റ്റന്റ് ബിസിനസ് മാനേജർ, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നതിനായാണ് അഭിമുഖം.
പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്ററിൽ എൽ ഡി ക്ലർക്കിന്റെ തസ്തികയിൽ ഡെപ്യൂട്ടേഷൻ ഒഴിവിലേക്ക് താൽപ്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, വകുപ്പ് മേധാവിയുടെ നിരാപേക്ഷ പത്രം (എൻ ഒ സി) എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന സെപ്റ്റംബർ 18-നോ അതിന് മുൻപോ കിട്ടത്തക്കവിധം അയക്കണം.
അയ്ക്കേണ്ട വിലാസം- ഡയറക്ടർ, ചൈൽഡ് ഡെവലപ്പ്‌മെൻറ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695011 വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2553540.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates