കുസാറ്റ്: വിവിധ അധ്യാപക തസ്തികകളിൽ ഒഴിവുകൾ

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ (കെഎംഎസ്എംഇ) കരാർ അടിസ്ഥാനത്തിൽ മറൈൻ എൻജിനീയറിങ് വിഷയം പഠിപ്പിക്കാൻ പ്രൊഫസർ തസ്തികലയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
CUSAT admission
Vacancies in various teaching positions at CUSATCUSAT
Updated on
1 min read

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ (കെഎംഎസ്എംഇ) കരാർ അടിസ്ഥാനത്തിൽ നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്, എൻജിനീയറിങ് മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിങ് പഠിപ്പിക്കാൻ ബി.ഇ/ബി.ടെക്ക്/ബി.എസ് & എം.ഇ/എം.ടെക്ക്/എം.എസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ഇന്റഗ്രേറ്റഡ് എം.ടേക്കാണ് യോഗ്യത.

CUSAT admission
ദുബൈയിൽ 40,000 ദിർഹം വരെ ലഭിക്കാവുന്ന സർക്കാർ ജോലികളിൽ ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം

എൻജിനീയറിങ് മാത്തമാറ്റിക്സ് പഠിപ്പിക്കാൻ NET/CSIR ഓടുകൂടി ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത അല്ലെങ്കിൽ അനുബന്ധ മേഖലയിൽ പിഎച്ച്ഡി. ബി.എഡ്, എം.എഡ് അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷയും, ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ സെപ്റ്റംബർ 23ന് മുൻപായി ലഭിക്കത്തക്കവിധം അയക്കുക. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

CUSAT admission
പ്രൈമറി ക്ലാസ്സ് മുതൽ പഠിക്കാം സം​ഗീതവും ഗെയിമിങ്ങും അനിമേഷനും, പാഠ്യപദ്ധതിയിൽ എവിജിസി ഉള്ളടക്കം ഉൾപ്പെടുത്തി കേരളം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ (കെഎംഎസ്എംഇ) കരാർ അടിസ്ഥാനത്തിൽ മറൈൻ എൻജിനീയറിങ് വിഷയം പഠിപ്പിക്കാൻ പ്രൊഫസർ തസ്തികലയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മറൈൻ/മെക്കാനിക്കൽ/നേവൽ ആർക്കിടെക്ച്ചറിൽ ബി.ടെക്കും ഫസ്റ്റ് ക്ലാസ്സോടെ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസിയുമാണ് യോഗ്യത. അനുബന്ധ മേഖലയിൽ പിഎച്ച്ഡി/എം.ടെക്ക് അഭികാമ്യം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷയും, ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി എന്നിവ 'രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ സെപ്റ്റംബർ 23ന് മുൻപായി ലഭിക്കത്തക്കവിധം അയക്കുക. ആപ്ലിക്കേഷനും മറ്റ് വിവരങ്ങൾക്കും https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Summary

Job news: Vacancies in various teaching positions at CUSAT.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com