പ്രതിരോധ മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന ഏറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (ADA) യിൽ ജോലി നേടാൻ അവസരം. എന്‍ജിനിയറിംഗ്, സയൻസ് ബിരുദധാരികൾക്ക് ആണ് അവസരം. പ്രോജക്ട് അസിസ്റ്റന്റ്-1 തസ്തികയിലേക്ക് ആണ് നിയമനം നടത്തുന്നത്. താത്കാലിക നിയമനം ആയിരിക്കും.
2025 സെപ്റ്റംബറിൽ വിവിധ തീയതികളിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരുവിൽ വെച്ചാകും അഭിമുഖം നടക്കുക. നിയമനം ലഭിച്ചാൽ 48,100 രൂപ സ്റ്റൈഫെന്റോടെ ബംഗളൂരുവിലോ അല്ലെങ്കിൽ മറ്റു പ്രൊജെക്ടുകൾ നടക്കുന്ന സ്ഥലത്തോ ആയിരിക്കും നിയമനം ലഭിക്കുക.
ഏറോനോട്ടിക്കൽ- ഏറോസ്പേസ് എഞ്ചിനീയറിംഗ്,കംപ്യൂട്ടർ സയൻസ് - ഐ ടി / ഇൻഫർമേഷൻ സയൻസ്, മെക്കാനിക്കൽ - പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്,ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ - ടെലികമ്മ്യൂണിക്കേഷൻ എന്നി വിഭാഗങ്ങളിൽ ബിരുദം ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉയർന്ന യോഗ്യതയും പരിഗണിക്കും. പ്രായ പരിധി 28 വയസ്സ്. സംവരണ വിഭാഗത്തിൽപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും. ഇൻറർവ്യൂ തീയതിക്കും കൂടുതൽ വിവരങ്ങൾക്കും https://www.ada.gov.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates