സ്റ്റേറ്റ് കോ ഓർഡിനേറ്റ‍ർ, ലാബ് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്

കേന്ദ്രാവിഷ്കൃത പദ്ധതിയായ ആത്മ പ്രോഗ്രാമിലാണ് സ്റ്റേറ്റ് കോ ഓഡിനേറ്റർ ഒഴിവ്
Job Vacancies
Job Vacancies for the posts of State, Animator Coordinators, and Lab Technicians.Freepik
Updated on
2 min read

ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ലാബിലേയ്ക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യൻ,കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ കോഓര്‍ഡിനേറ്റ‍ർ,അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോ ഓഡിനേറ്റർ.തുടങ്ങിയ തസ്തികകളിലാണ് താൽക്കാലിക ഒഴിവുകൾ.

Job Vacancies
കായിക താരങ്ങൾക്ക് മികച്ച അവസരം; സതേൺ റെയിൽവേ സ്പോർട്സ് ക്വാട്ടയിൽ നിയമനം നേടാം

അനിമേറ്റര്‍ കോഓര്‍ഡിനേറ്റർ

കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഒഴിവുള്ള അനിമേറ്റര്‍ കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഡിഗ്രി, ട്രൈബല്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള മലപ്പുറം ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ 25നും 40നും മധ്യേയുള്ള (2025 സെപ്തംബര്‍ ഒന്നിന്) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ/കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.ടി/ഓക്സിലറി/ആശ്രയ കുടുംബാംഗം/ഭിന്നശേഷി/എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം.

അപേക്ഷാ ഫോം പൂരിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നൽകണം.

ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20 വൈകിട്ട് അഞ്ചിനുള്ളില്‍ അയയ്ക്കണം. ഫോണ്‍: 9747670052.

Job Vacancies
ആർ ബി ഐയിൽ നിയമനം; 120 ഒഴിവുകൾ

ലാബ് ടെക്‌നീഷ്യന്‍

ഇടുക്കി ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ ലാബിലേയ്ക്ക് ദിവസ വേതന കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ഒരു ഒഴിവാണുള്ളത്. ഡിപ്ലോമ ഇന്‍ പാരാമെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി/മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ബിരുദം, കേരളാ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 15 ന് 10.30 ന് ഇടവെട്ടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04862 221076, 8330011076.

Job Vacancies
നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ സെപ്റ്റംബർ 15ന്, ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

സ്റ്റേറ്റ് കോ ഓഡിനേറ്റർ

കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെൻ്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോ ഓഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 60 വയസ്സ്. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോർട്ടികൾച്ചർ, ഫിഷറീസ്, മണ്ണ് ശാസ്ത്രം, കാർഷിക സാമ്പത്തിക ശാസ്ത്രം തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോ ഓഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയവും, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്.സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം സെപ്റ്റംബർ 20 നകം ഡയറക്ടർ, കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്കോ അപേക്ഷ സമർപ്പിക്കണം.

ഫോൺ : 0471-2318186, 2317314

Summary

Job News: Temporary Job vacancies are available for the posts of Lab Technician,Animator Coordinator, State Coordinator.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com