പഞ്ചവത്സര,ത്രിവത്സര എൽ എൽ ബി ക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഓപ്ഷൻ നൽകാം

ഫാ‍ർമസി, ഹെൽത്ത് ഇൻസ്പെക്ട‍ർ,പാരമെഡിക്കൽ ഡിപ്ലോകോഴ്സ് രേഖകൾ 16 നകം സമർപ്പിക്കണം
student
LLB Stray Vacancy, Applications invited for M.Phil.Freepik
Updated on
2 min read

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പഞ്ചവത്സര,ത്രിവത്സര എൽ എൽ ബി ക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഓപ്ഷൻ നൽകാം

ഫാ‍ർമസി, ഹെൽത്ത് ഇൻസ്പെക്ട‍ർ,പാരമെഡിക്കൽ ഡിപ്ലോകോഴ്സുമായി ബന്ധപ്പെട്ട് വ്യക്തിഗത അക്കാദമിക വിവരങ്ങൾ സമർപ്പിക്കണം.

student
മെഡിക്കൽ സയൻസിൽ ഇരട്ടബിരുദം, എം ബി ബി എസും ആയുർവേദവും ഒന്നിച്ചുള്ള ബിരുദ പഠനം തുടങ്ങുന്നു; മിക്സോപ്പതിയെന്ന് വിമർശനം

പഞ്ചവത്സര എൽ എൽ ബി ഓപ്ഷൻ സമർപ്പിക്കാം

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ എൽ ബി കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.

യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദവിവരങ്ങൾ: www.cee.kerala.gov.in . ഫോൺ: 0471-2332120, 2338487.

student
കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ത്രിവത്സര എൽ.എൽ.ബി : ഓപ്ഷൻ

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ ത്രിവത്സര എൽ എൽ ബി കോഴ്സിലേയ്ക്കുള്ള ഒഴിവുകളിലേയ്ക്ക് സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.

യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്, മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in ഫോൺ: 0471-2332120, 2338487.

student
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി, 80% വിസ അപേക്ഷകൾ നിരസിച്ച് കാനഡ

എം.ഫിൽ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ്സിൽ (IMHANS)എം ഫില്ലിന് അപേക്ഷിക്കാം

സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ പ്രോഗ്രാമുകളിലാണ് പ്രവേശനം. കേരള ആരോഗ്യ സർവ്വകലാശാല (KUHS) അംഗീകരിച്ച (2025-26) രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സാണിത്.

സെപ്റ്റംബർ 15 മുതൽ 27 വരെ ഫെഡറൽ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസ് വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ചെല്ലാൻ മുഖേന അപേക്ഷാഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം.

പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 1250 രൂപയുമാണ് ഫീസ്. എസ്സ്.സി/എസ്സ്.ടി അപേക്ഷകർക്ക് 50 ശതമാനം മാർക്ക് മതിയാകും.

സെപ്റ്റംബർ 30 നകം അപേക്ഷ സമർപ്പിക്കണം. ഒക്‌ടോബർ 11 നാണ് പ്രവേശനപരീക്ഷ .

കൂടുതൽ വിവരങ്ങൾക്ക്:http://imhans.ac.in/courses ഫോൺ : 0471 2560361, 2560362, 2560363, 2560364, 2560365.

student
മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

ഫാ‍ർമസി, ഹെൽത്ത് ഇൻസ്പെക്ട‍ർ,പാരമെഡിക്കൽ ഡിപ്ലോകോഴ്സ് രേഖകൾ 16 നകം സമർപ്പിക്കണം

പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അപേക്ഷാർത്ഥികൾ വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സെപ്റ്റംബർ 16 വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.

Summary

Education news: Applications are invited for admission to M.Phil programmes at the Institute of Mental Health and Neurosciences

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com