കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ബാ‍ർട്ടൺ ഹിൽ എൻജിനിയറിങ് കോളജിൽ ബി ടെക്, എം ടെക് കോഴ്സുകളിലും കോഴിക്കോട് ​ഗവൺമെ​ന്റ് എൻജിനിയറിങ് കോളേജിൽ ബി ടെക്കിനും സ്പോട്ട് അഡ്മിഷൻ
Cargo Shipping and Logistics Management Diploma Course
Applications are now open for the Cargo Shipping and Logistics Management Diploma CourseFreepik
Updated on
2 min read

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും (ആർസി സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

ബാ‍ർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ എംടെക് ട്രാൻസിലേഷണൽ എൻജിനിയറിങ് പ്രോഗ്രാമിലേക്കും ഒഴിവുള്ള ബി ടെക് സീറ്റുകളിലേക്കും കോഴിക്കോട് ​ഗവൺമെ​ന്റ് എൻജിനിയറിങ് കോളേജിൽ ബി ടെക്കിനും സ്പോട്ട് അഡ്മിഷൻ നടത്തും.

ചാക്ക ഗവൺമെന്റ്‌ ഐടിഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന തൊഴിലധിഷ്ഠിത കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

പിജി മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനം

കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും (ആർ.സി.സി.), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയും എല്ലാ സീറ്റുകളിലേയ്ക്കും 2025-26 വർഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 22 വൈകിട്ട് നാല് മണിവരെ www.cee.kerala.gov.in വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. ഫോൺ : 0471 - 2332120, 2338487.

Cargo Shipping and Logistics Management Diploma Course
തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഇപ്പോൾ അപേക്ഷിക്കാം

ബി.ടെക് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺ ഹില്ലിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 13 ന് സ്പോട്ട് അഡ്മിഷൻ നടക്കും.

വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി രാവിലെ ഒമ്പത് മണിക്ക് കോളേജിൽ ഹാജരാകണം. 11 മണി വരെയാണ് രജിസ്ട്രേഷൻ. വിശദവിവരങ്ങൾക്ക്: www.gecbh.ac.in.

കോഴിക്കോട് ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ ബി ടെ ക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിൽ സെപ്റ്റംബർ 12ന് സ്പോട്ട്അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 11 മണിക്കകം കോളേജിൽ എത്തണം.

വിശദവിവരങ്ങൾക്ക്: www.geckkd.ac.in

Cargo Shipping and Logistics Management Diploma Course
മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

എം.ടെക് സ്പോട്ട് അഡ്മിഷൻ

എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനിയറിങ് കോളേജ്, ബാർട്ടൺഹിൽ 2015 മുതൽ നടത്തിവരുന്ന എംടെക് ട്രാൻസിലേഷണൽ എൻജിനിയറിങ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

സെപ്റ്റംബർ 15 രാവിലെ 10 നാണ് സ്പോട്ട് അഡ്മിഷൻ.

രണ്ട് വർഷ കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനിയറിങ് കോളേജിലും രണ്ടാം വർഷം ഐഐടികളിലും ഇന്റേൺഷിപ്പിനും ക്രെഡിറ്റ് ട്രാൻസ്ഫറിനും അവസരം ഉണ്ട്.

കൂടാതെ ‘Earn While You Learn’ പദ്ധതി വഴി വ്യവസായ സ്ഥാപനങ്ങളിലേക്ക് രണ്ടാം വർഷം പ്രോജക്ടുകൾക്കും അവസരം ലഭിക്കും.

ഏതെങ്കിലും എൻജിനിയറിങ് ശാഖയിൽ ബിടെക് പാസായവർക്ക് ഈ കോഴ്സിൽ അഡ്മിഷൻ നേടാം. വിശദവിവരങ്ങൾക്ക്: www.gecbh.ac.in / www.tplc.gecbh.ac.in, ഫോൺ: 7736136161, 9995527866, 9995527865.

Cargo Shipping and Logistics Management Diploma Course
ബിസിനസ്സ് ആണോ നിങ്ങളുടെ ലക്ഷ്യം; എന്നാൽ ഈ കോഴ്സ് അറിഞ്ഞിരിക്കണം

ഡിപ്ലോമ ഇൻ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്

ചാക്ക ഗവൺമെന്റ്‌ ഐടിഐയുടെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എൽ സി മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോട്ടോടുകൂടി നടത്തുന്ന ഇന്റർനാഷണൽ ഡിപ്ലോമ ഇൻ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

കോഴ്സിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം, വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9074303488.

Education News: Admissions have begun for the International Diploma in Cargo Shipping and Logistics Management course, conducted by the Institute Management Committee of Chackai Government ITI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com