

തിരുവനന്തപുരം, തൃശൂർ എൻജിനിയറിങ് കോളേജുകളിൽ ബി ടെക്കിനും ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിലും തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിലും ഡിപ്ലോമ കോഴ്സുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
അസാപ്, കേരള മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ സെക്രട്ടറി കോഴ്സിലേക്ക് അപേക്ഷിക്കാം. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്.
യോഗ്യത ബിരുദം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പെയ്ഡ് ഇന്റേൺഷിപ്പ് നൽകും.
അപേക്ഷിക്കേണ്ട ലിങ്ക് bit.ly/asapcms. അവസാന തിയതി സെപ്റ്റംബർ 15.
ഓൺലൈൻ ആയി നടത്തുന്ന മെഡിക്കൽ കോഡിങ് ആൻഡ് മെഡിക്കൽ ബില്ലിങ് കോഴ്സ് സെപ്റ്റംബർ 29 ന് ആരംഭിക്കും. ലൈഫ് സയൻസിൽ ബിരുദമാണ് യോഗ്യത.
അപേക്ഷിക്കേണ്ട ലിങ്ക് bit.ly/asapmcmb കൂടുതൽ വിവരങ്ങൾക്ക്: 9495999741
തൃശൂർ സർക്കാർ എൻജിനിയറിങ് കോളജിൽ 2025-26 വർഷത്തെ ബി.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12 ന് സ്പോട്ട് അഡ്മിഷൻ നടക്കും. 2025-ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെയാണ് രജിസ്ട്രേഷൻ. വിശദവിവരങ്ങൾക്ക്: www.gectcr.ac.in.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) ബി ടെക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് നടക്കും. താൽപര്യമുള്ളവർ 11 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : www.cet.ac.in .
ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ എം.ടെക്കിൽ ഒഴിവുള്ള ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, മെഷീൻ ഡിസൈൻ, കമ്പ്യട്ടർ സയൻസ് ബ്രാഞ്ചുകളിലേക്ക് സെപ്റ്റംബർ 12, 15 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും.
വിദ്യാർഥികൾ രാവിലെ 10ന് ബന്ധപ്പെട്ട രേഖകൾ സഹിതം കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in.
തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് നടക്കും.
രജിസ്ട്രേഷൻ രാവിലെ ഒമ്പത് മുതൽ 11 മണിവരെ ആയിരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്കും അപേക്ഷ സമർപ്പിച്ച് കൗൺസിലിങ്ങിൽ പങ്കെടുക്കാം.
2025-2027 അധ്യയന വർഷത്തെ ഡി എൽ എഡ് പ്രവേശനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും ddetvm2022.blogspot.com ലും പ്രസിദ്ധീകരിച്ചു.
ഒന്നാം ഘട്ട ഇന്റർവ്യൂ സെപ്റ്റബർ 15, 16 തീയതികളിൽ തിരുവനന്തപുരം എസ് എം വി മോഡൽ എച്ച് എസ് എസ് സ്‌കൂളിൽ നടക്കും.
15 ന് ഹ്യുമാനിറ്റീസിലും (രാവിലെ ഒമ്പത് മണി മുതൽ), കൊമേഴ്‌സിലും (രാവിലെ 12 മുതൽ) 16 ന് സയൻസിലും (രാവിലെ ഒമ്പത് മണി മുതൽ) ആണ് ഇന്റർവ്യു.
ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ഇന്റർവ്യു ദിവസം രേഖകൾ ഹാജരാക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates