ഇഗ്നോയിൽ എട്ട് സൗജന്യ മാനേജ്മെ​ന്റ്,കൊമേഴ്സ് കോഴ്സുകൾ

അടിസ്ഥാനപരമായ പ്രധാന കൊമേഴ്‌സ്, മാനേജ്മെ​ന്റ് തത്ത്വങ്ങൾ മുതൽ ആധുനിക ഡിജിറ്റൽ തന്ത്രങ്ങൾ വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ്. സൗജന്യമായി നടത്തുന്ന ഓൺലൈൻ കോഴ്സുകളാണിതിൽ ഉൾപ്പെടുന്നത്.
IGNOU
IGNOU offers 8 free courses on Swayam File The New Indian Express
Updated on
1 min read

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) എട്ട് സൗജന്യ മാനേജ്മെ​ന്റ്,കൊമേഴ്സ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്വയം പോർട്ടലിലൂടെ നടത്തുന്ന ഓൺലൈൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. അക്കൗണ്ടിങ്,ബിസിനസ് ലോ, ടാക്സേഷൻ, മാർക്കറ്റിങ് തുടങ്ങിയ എട്ട് കോഴ്സുകളിലാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അടിസ്ഥാനപരമായ പ്രധാന കൊമേഴ്‌സ്, മാനേജ്മെ​ന്റ് തത്ത്വങ്ങൾ മുതൽ ആധുനിക ഡിജിറ്റൽ തന്ത്രങ്ങൾ വരെയുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഈ കോഴ്സുകളുടെ ഉള്ളടക്കം. സൗജന്യമായി നടത്തുന്ന ഓൺലൈൻ കോഴ്സുകളാണിതിൽ ഉൾപ്പെടുന്നത്. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

IGNOU
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് പ്രിയപ്പെട്ട രാജ്യമായി യുകെ

1. ഫിനാൻഷ്യൽ അക്കൗണ്ടിങ്

അക്കൗണ്ടിങ്ങിന്റെ സൈദ്ധാന്തിക ചട്ടക്കൂട്, സാമ്പത്തിക സ്റ്റേറ്റ്മെന്റ് തയ്യാറാക്കൽഎന്നിവ ഈ കോഴ്‌സിൽ ഉൾപ്പെടുന്നു. ബിസിനസിന്റെ സാമ്പത്തിക സ്ഥിതി സുതാര്യമായി മനസ്സിലാക്കാനുള്ള പരിശീലനം നൽകുകയാണ് ഈ കോഴ്സ് ലക്ഷ്യമിടുന്നത്.

2. ബിസിനസ് ഓർഗനൈസേഷനും മാനേജ്‌മെന്റും

ബികോം പ്രോഗ്രാമിന്റെ പ്രധാന കോഴ്‌സുകളിലൊന്നായ ഈ വിഷയം വിദ്യാർത്ഥികളെ ബിസിനസിന്റെയും സംരംഭങ്ങളുടെയും അടിസ്ഥാനകാര്യങ്ങൾ പരിചയപ്പെടുത്തുന്നു.

IGNOU
സ്കൂൾ വിദ്യാഭ്യാസ ചെലവ് കുറവ് കേരളത്തില്‍, സ്വകാര്യ ടൂഷന് വൻതുക; കേന്ദ്രത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ

3. ബിസിനസ് ലോ

സാമൂഹികം മുതൽ വാണിജ്യം വരെയുള്ള വിവിധ കരാറുകൾ ഈ കോഴ്‌സിൽ ഉൾപ്പെടുന്നു. നിയമപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മാനേജ്‌മെന്റിനെ സഹായിക്കാൻ ഈ കോഴ്സിൽ പരിശീലനം നൽകുന്നു.

4. ഇൻകം ടാക്സ് ലോ ആൻഡ് പ്രാക്ടീസ്

സിബിസിഎസ് സ്കീമിന് കീഴിലുള്ള ബികോം പ്രോഗ്രാമിന്റെ ഒരു പ്രധാന ഭാഗമായ ഈ കോഴ്‌സ്, ആദായനികുതി നിയമങ്ങൾ, നിയമങ്ങൾ, നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് പരിചയപ്പെടുത്തുന്നു.

5. മാർക്കറ്റിങ് തത്ത്വങ്ങൾ

മാർക്കറ്റിങ്ങിലെ ഘടകങ്ങൾ, ബിസിനസ്സിൽ മാർക്കറ്റിങ്ങിനുള്ള പ്രാധാന്യം എന്നിവയുൾപ്പെടെ മാർക്കറ്റിങ്ങിലെ അടിസ്ഥാനകാര്യങ്ങൾ ഈ കോഴ്സിൽ ഉൾപ്പെടുന്നു.

IGNOU
ഇന്ത്യയിലെ മികച്ച 25 ​ഗവേഷണസ്ഥാപനങ്ങൾ ഇവയാണ്, റാങ്ക് പട്ടിക ഇതാ

6. ബിസിനസ് കമ്മ്യൂണിക്കേഷൻ

മീറ്റിങ്ങുകൾ, അവതരണങ്ങൾ, ക്ലയന്റ് ഇടപെടലുകൾ തുടങ്ങിയ ബിസിനസ് സന്ദർഭങ്ങളിൽ ആശയവിനിമയം എങ്ങനെ നടത്താമെന്ന് ഈ കോഴ്സ് പരിശീലിപ്പിക്കുന്നു.

7. സാമ്പത്തിക സാക്ഷരത

ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ പ്രൊഫഷണലുകൾ രൂപകൽപ്പന ചെയ്തതാണ് ഈ കോഴ്‌സ്. സാമ്പത്തിക തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നൈപുണ്യം വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

IGNOU
നഴ്സിങ് പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രവേശന പരീക്ഷ സെപ്റ്റംബർ 15ന്, ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

8. സംരംഭകത്വ വൈദഗ്ധ്യവും ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങളും

സംരംഭകത്വത്തിന്റെ അടിസ്ഥാനകാര്യങ്ങളെ ആധുനിക ഡിജിറ്റൽ മാർക്കറ്റിങ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി പരിചയപ്പെടുത്തുന്നു.

സ്റ്റാർട്ടപ്പുകളെ ഫലപ്രദമായി പ്രോത്സാഹിപ്പിക്കാൻ താൽപ്പര്യമുള്ള സംരംഭകർ, കോളേജ് വിദ്യാർത്ഥികൾ, ചെറുകിട ബിസിനസ്സ് ഉടമകൾ എന്നിവർക്കായാണ് ഈ കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

വിശദവിവരങ്ങൾക്ക്:https://swayam.gov.in/about

Summary

Education News: These IGNOU courses offer a strong opportunity for learners to upskill at no cost.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com