നീലിറ്റിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം

ആ‍ർ സി സിയിൽ എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സിന് ഇപ്പോൾ അപേക്ഷിക്കാം പരീക്ഷ സെപ്തംബർ 23ന്
NIELIT
apply for PHD in National Institute of Electronics & Information TechnologyFreePik,representative image
Updated on
2 min read

തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷത്തെ പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പെർമനന്റ് വേ എൻജിനീയേഴ്സ് വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ റെയിൽവേ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.കേന്ദ്രസർക്കാരി​ന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി കൽപ്പിത സർവകലാശാലയിൽ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്യാം

NIELIT
ദുബൈയിൽ 40,000 ദിർഹം വരെ ലഭിക്കാവുന്ന സർക്കാർ ജോലികളിൽ ഒഴിവ്, ഇപ്പോള്‍ അപേക്ഷിക്കാം

റെയിൽവേ എൻജിനീയറിങ് ഡിപ്ലോമ

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പെർമനന്റ് വേ എൻജിനീയേഴ്സ് വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന ഒരു വർഷത്തെ റെയിൽവേ എൻജിനീയറിങ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 31 ആണ്. ഓഫ് ലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: ഏതെങ്കിലും ബിടെക് /ഏതെങ്കിലും ബിരുദം (ഹയർ സെക്കൻഡറിക്ക് സയൻസ് അഥവാ കണക്ക് പഠിച്ചിരിക്കണം). ഫീസ് 7500 രൂപ.

അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും : https://ipweindia.org.in/

NIELIT
സാറ്റ് എഴുതാം, യു എസ്സിൽ പഠിക്കാം

ആ‍ർ സി സിയിൽ എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സിന് അപേക്ഷിക്കാം, പരീക്ഷ സെപ്തംബർ 23ന്

തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷത്തെ പോസ്റ്റ് എംഎസ്‌സി ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ ഒന്നു വരെ അപേക്ഷിക്കാം.

യോ​ഗ്യത- കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അം​ഗീകരിച്ച എംഎസ്‌സി ഫിസ്‌ക്‌സ്/ എംഎസ്‌സി ഇന്റഗ്രേറ്റഡ് ഫിസിക്‌സ് എന്നിവയിലേതെങ്കിലും റ​ഗുലർ കോഴ്സായി പഠിച്ച് 50 % മാർക്കോടെ പാസായിരിക്കണം. അവസാന വർഷ പരീക്ഷ എഴുതി നിൽക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ, പ്രവേശനത്തിനുള്ള ഇ​ന്റർവ്യൂ സമയത്ത് അവർ നിശ്ചിത യോ​ഗ്യത നേടിയിരിക്കണം.

പൊതുവിഭാ​ഗത്തിന് 1,800 രൂപയാണ് അപേക്ഷാ ഫീസ്, പട്ടികജാതി, പട്ടികവ‍ർ​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് 9,00രൂപയാണ് അപേക്ഷാ ഫീസ്. വെബ്സൈറ്റിൽ നിന്ന് ചെല്ലാൻ ഡൗൺലോഡ് ചെയ്ത് ഫെഡറൽ ബാങ്കി​ന്റെ ഏതെങ്കിലും ശാഖവഴി ഫീസ് അടയ്ക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട യോ​ഗ്യതാ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത്, lbscentre.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപ് ലോഡ് ചെയ്യാവുന്നതാണ്.

ഇതി​ന്റെ പ്രവേശന പരീക്ഷ സെപ്തംബർ 23 ന് തിരുവനന്തപുരത്ത് വച്ച് നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: lbscentre.kerala.gov.in

NIELIT
മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്; കൊച്ചിൻ ഷിപ്പ് യാർഡിൽ പരിശീലനം

നീലിറ്റിൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം മൊത്തം 45 സീറ്റ് കേരളത്തിൽ രണ്ടെണ്ണം

കേന്ദ്രസർക്കാരി​ന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി കൽപ്പിത സർവകലാശാലയിൽ പിഎച്ച്ഡി റജിസ്ട്രേഷന് അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 31 ആണ്. മൊത്തം 12 കേന്ദ്രങ്ങളിലായി ആകെ സീറ്റ് 45. കോഴിക്കോട് സെന്ററിൽ രണ്ട് സീറ്റ്. കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് എഞ്ചിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഓട്ടോമേഷൻ എന്നിവയിലാണ് പ്രവേശനം.

NIELIT
പ്രൈമറി ക്ലാസ്സ് മുതൽ പഠിക്കാം സം​ഗീതവും ഗെയിമിങ്ങും അനിമേഷനും, പാഠ്യപദ്ധതിയിൽ എവിജിസി ഉള്ളടക്കം ഉൾപ്പെടുത്തി കേരളം

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിദ്യാർഥികൾക്ക് അപേക്ഷിക്കാം

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടപ്പിലാക്കുന്ന യങ് ഇന്നൊവേറ്റഴ്സ് പ്രോഗ്രാമിന്റെ (വൈ ഐ പി) എട്ടാം പതിപ്പിൽ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാനും ആശയങ്ങൾ സമർപ്പിക്കാനും അവസരം.

സെപ്റ്റംബർ 14 മുൻപ് ആശയങ്ങൾ yip.kerala.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം

Summary

Education news: MSc Diploma in Radiological Physics at RCC, PHD in National Institute of Electronics & Information Technology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com