തിരുവനന്തപുരം ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ്‌കെയർ ലിമിറ്റഡ് (HLL) ട്രെയിനി തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. എസ്‌എസ്‌എൽസി, ഐടിഐ, ഗ്രാജുവേറ്റ് വിഭാഗങ്ങളിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് 09-01-2026ൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.
വിദ്യാഭ്യാസ യോഗ്യത
SSLC ട്രെയിനികൾ: പത്താം ക്ലാസ്/ വി എച്ച് എസ് ഇ/ പ്ലസ് ടു പാസ്സായിരിക്കണം
ITI ട്രെയിനികൾ: ഐ ടി ഐ പാസ്സായിരിക്കണം
ഗ്രാജുവേറ്റ് ട്രെയിനികൾ: ബി .എസ് സി (ഏതെങ്കിലും വിഷയത്തിൽ) പാസ്സായിരിക്കണം
സ്റ്റൈപ്പൻഡ്
SSLC ട്രെയിനികൾ
1-ാം വർഷം: ₹9,000/-
2-ാം വർഷം: ₹10,000/-
3-ാം വർഷം: ₹11,500/-
ITI ട്രെയിനികൾ
1-ാം വർഷം: ₹9,500/-
2-ാം വർഷം: ₹10,500/-
3-ാം വർഷം: ₹12,000/-
ഗ്രാജുവേറ്റ് ട്രെയിനികൾ
1-ാം വർഷം: ₹10,000/-
2-ാം വർഷം: ₹11,000/-
3-ാം വർഷം: ₹12,500/-
പ്രധാന നിർദേശങ്ങളും നിബന്ധനകളും
അഭിമുഖം നടക്കുന്ന ദിവസം രാവിലെ 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്ത് രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടാകൂ.
തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾ ഷിഫ്റ്റ് അടിസ്‌ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ഏതെങ്കിലും തരത്തിലുള്ള ശുപാർശയോ ഇടപെടലോ (canvassing) അയോഗ്യതയ്ക്ക് കാരണമാകും.
ഈ ട്രെയിനിംഗ് പൂർത്തിയാക്കിയതുകൊണ്ട് സ്ഥിരനിയമനത്തിനുള്ള അവകാശം സ്റ്റൈപ്പൻഡ് ഉണ്ടാകുന്നതല്ല.
ട്രെയിനിംഗിന്റെ കാലാവധി മൂന്ന് വർഷം ആയിരിക്കും. കമ്പനിയുടെ തീരുമാനപ്രകാരം മുൻകൂട്ടി അറിയിപ്പില്ലാതെ ഈ കാലാവധി കുറയ്ക്കാവുന്നതാണ്.
ട്രെയിനിംഗ് HLL Lifecare Ltd, പേരൂർക്കട ഫാക്ടറി, തിരുവനന്തപുരം എന്നിടത്താണ് നടത്തുക.
കമ്പനിയിലേയ്ക്ക് മുൻപ് SSLC / ITI / Graduate Trainee സ്കീമിൽ ട്രെയിനിംഗ് നടത്തിയവർ അപേക്ഷിക്കാൻ അർഹരല്ല.
വാക് ഇൻ സെലക്ഷൻ ടെസ്റ്റിനിടെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് (ഒറിജിനലും പകർപ്പും) ഹാജരാക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് ഒരു വർഷത്തെ ട്രെയിനിംഗ് പൂർത്തിയാക്കിയാൽ മാത്രമേ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കൂ.
വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates