JEE Advanced registration 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷാ ഫീസ്, തീയതികൾ എല്ലാം അറിയാം

മെയ് രണ്ടിന് രാത്രി 11.59 വരെ രജിസ്ട്രേഷൻ വിൻഡോ വഴി അപേക്ഷ സമർപ്പിക്കാം.
 JEE Advanced 2026
How to Apply for JEE Advanced 2026 Exam Full Details In Malayalam. file
Updated on
2 min read

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തിയ ജെഇഇ മെയിൻ 2026 പരീക്ഷയിൽ പങ്കെടുത്ത് അഡ്വാൻസ്ഡ് എഴുതാൻ യോഗ്യത നേടിയവർക്ക് ആണ് അവസരം. ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് രണ്ടിന് രാത്രി 11.59 വരെ രജിസ്ട്രേഷൻ വിൻഡോ വഴി അപേക്ഷ സമർപ്പിക്കാം.

 JEE Advanced 2026
ജര്‍മനിയിൽ ജോലി നേടാം, ഭാഷാ പ്രശ്നമല്ല, ഇലക്ട്രീഷ്യൻ,ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; മികച്ച ശമ്പളം, നിയമനം നോർക്ക വഴി

ജെഇഇ അഡ്വാൻസ്ഡ് 2026 അപേക്ഷാ ഫോം പൂരിപ്പിക്കുന്ന വിധം:

  • ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in സന്ദർശിക്കുക.

  • രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

  • അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  • ആവശ്യമായ വ്യക്തിഗത, വിദ്യാഭ്യാസ, ബന്ധപ്പെടാനുള്ള വിവരങ്ങൾ ശ്രദ്ധാപൂർവം പൂരിപ്പിക്കുക.

  • ഫോട്ടോ, ഒപ്പ്, വിഭാഗ സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ) തുടങ്ങിയ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

  • ഓൺലൈൻ പേയ്മെന്റ് മാർഗങ്ങൾ വഴി അപേക്ഷ ഫീസ് അടയ്ക്കുക.

 JEE Advanced 2026
NIT Rourkela: ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, 21 ഒഴിവുകൾ, സ്റ്റൈപ്പന്റ് 42,000 വരെ

ആർക്കെല്ലാം അപേക്ഷിക്കാം ?

  • ജെഇഇ മെയിൻ 2026 പരീക്ഷയിൽ 2.5 ലക്ഷം റാങ്കിനുള്ളിൽ എത്തിയവർക്കോ ഔദ്യോഗിക കട്ട് ഓഫ് മാർക്കിന് മുകളിലുള്ള മാർക്ക് നേടിയവർക്കോ അപേക്ഷിക്കാം.

  • അപേക്ഷകർ 2001 ഒക്ടോബർ 1-നോ അതിന് ശേഷമോ ജനിച്ചിരിക്കണം.

  • സംവരണ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

  • അപേക്ഷകർ 2025 അല്ലെങ്കിൽ 2026-ൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പ്രധാന വിഷയങ്ങളായി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

 JEE Advanced 2026
ഡിജിറ്റൽ ഇന്ത്യ ഭാഷിണിയിൽ യങ് പ്രൊഫഷണൽ നിയമനം, 50,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷാ ഫീസ്

  • ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് 3200 രൂപയാണ്.

  • വനിതാ ഉദ്യോഗാർത്ഥികൾക്കും SC/ST/PwD വിഭാഗത്തിൽപ്പെടുന്നവർക്കും 1600 രൂപയാണ് ഫീസ്.

 JEE Advanced 2026
റിസർവ് ബാങ്കിൽ എൻജിനീയർമാർക്ക് അവസരം; ബി.ടെക്,ഡിപ്ലോമ യോഗ്യത; ഒരു ലക്ഷം ശമ്പളം, അവസാന തീയതി മേയ് 6

JEE അഡ്വാൻസ്ഡ് 2026 പ്രധാന തീയതികൾ

  • ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം: 23 ഏപ്രിൽ 2026 (രാവിലെ 10:00 IST)

  • അപേക്ഷിക്കാനുള്ള അവസാന തീയതി: 02 മേയ് 2026 (രാത്രി 11:59 IST)

  • ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 04 മേയ് 2026

  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ്: 11 മേയ് 2026 (വൈകിട്ട് 5:00 IST) മുതൽ 17 മേയ് 2026 (ഉച്ചയ്ക്ക് 2:30 IST) വരെ

 JEE Advanced 2026
പത്താം ക്ലാസ് യോഗ്യതയുണ്ടോ?, കേന്ദ്ര സർക്കാരിൽ ജോലി നേടാം; ഇടുക്കിയിൽ നിയമനം, 35,400 രൂപ വരെ ശമ്പളം
  • JEE അഡ്വാൻസ്ഡ് 2026 പരീക്ഷ തീയതി: 17 മേയ് 2026 (ഞായർ)

പേപ്പർ 1 സമയം: രാവിലെ 09:00 IST മുതൽ ഉച്ചയ്ക്ക് 12:00 IST വരെ.

പേപ്പർ 2 സമയം: ഉച്ചയ്ക്ക് 02:30 IST മുതൽ വൈകിട്ട് 05:30 IST വരെ.

  • കാൻഡിഡേറ്റ് റെസ്പോൺസ് ഷീറ്റ് : 21 മേയ് 2026 (വൈകിട്ട് 5:00 IST)

  • പ്രൊവിഷണൽ ആൻസർ കീ : 25 മേയ് 2026 (രാവിലെ 10:00 IST)

  • ഫൈനൽ ആൻസർ കീയും ഫലവും: 01 ജൂൺ 2026 (രാവിലെ 10:00 IST)

Summary

How to Apply for JEE Advanced 2026 Exam Full Details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com