കമ്പ്യൂട്ടർ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കമ്പ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമ അഥവാ ബി.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Computer Technician
IHRD Invites Applications for Computer Technician Vacancies@workpei
Updated on
1 min read

തിരുവനന്തപുരം ഐ എച്ച് ആർ ഡി റീജിയണൽ സെൻറർ കീഴിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ആന്റ് മെയിന്റനൻസ് വിഭാഗത്തിലെ ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കുള്ള സർവീസ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിൽ നിശ്ചിത കാലയളവിലേക്ക് ആയിരിക്കും നിയമനം.

Computer Technician
കമ്പ്യൂട്ടർ ഹാർഡ്‌വെയർ,പൈത്തൺ,അഡ്വാൻസ്ഡ് എക്സൽ ഓൺലൈനായി പഠിക്കാം

കമ്പ്യൂട്ടർ/ഇലക്ട്രോണിക് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമ അഥവാ ബി.എസ്.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യത പരിശോധനയും അഭിമുഖം അടങ്ങിയ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലൂടെയാണ് നിയമനം നടത്തുന്നത്.

Computer Technician
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

അപേക്ഷകർക്ക് നവംബർ 20 വരെ http://pmdamc.ihrd.ac.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഐഎച്ച്ആർഡി അധികൃതർ അറിയിച്ചു.

Summary

Job alert: IHRD Invites Applications for Computer Technician Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com