കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ തിരുവനന്തപുരം മുട്ടടയിലുള്ള റീജിയണൽ സെന്ററിൽ പൈത്തൺ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, അഡ്വാൻസ്ഡ് എക്സൽ എന്നി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട് ടൈം കോഴ്സുകളാണ് ഇവ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
മുട്ടടയിലുള്ള റീജിയണൽ സെന്ററിൽനവംബർ 17, 19, 21 തീയതികളിൽ വൈകുന്നേരങ്ങളിൽ ആണ് പൈത്തൺ ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഏകദിന വർക്ക്ഷോപ്പ് നവംബർ 22ന് നടത്തും. 'അഡ്വാൻസ്ഡ് എക്സൽ' എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക് ഷോപ്പ് നവംബർ 21, 22, 23 തീയതികളിൽ വൈകുന്നേരമാണ് നടക്കുന്നത്.
പ്രവേശനം ആഗ്രഹിക്കുന്നവർ റീജിയണൽ സെന്ററിൽ നേരിട്ടോ 0471 2550612, 9400519491 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates