

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് (IIT palakkad) 2026 ജൂലൈ സെഷനിലേക്കുള്ള പിഎച്ച്ഡി (PhD) പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 27.
ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്
കെമിസ്ട്രി
സിവിൽ എൻജിനീയറിങ്
കമ്പ്യൂട്ടർ സയൻസ്,
ഡാറ്റ സയൻസ്,
ഇലക്ട്രിക്കൽ എൻജിനീയറിങ്
എൻവയോൺമെന്റൽ സയൻസസ്,
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്,
ഗണിതശാസ്ത്രം,
മെക്കാനിക്കൽ എൻജിനീയറിങ്
എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/പ്ലാനിങ് എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ റിസർച്ച് മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം.
സയൻസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് നേടിയ മികച്ച അക്കാദമിക് റെക്കോർഡുള്ളവർക്കും അനുബന്ധ എൻജിനീയറിങ് വിഭാഗങ്ങളിൽ അപേക്ഷിക്കാം. ഇതിനായി സാധുവായ GATE/CSIR-UGC NET/NBHM അല്ലെങ്കിൽ സമാന യോഗ്യത ആവശ്യമാണ്.
നാല് വർഷത്തെ എൻജിനീയറിങ്/സയൻസ് ബിരുദം മികച്ച മാർക്കോടെ പാസായവർക്ക് സാധുവായ GATE സ്കോറോടെ നേരിട്ട് പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (CFTIs) വഴി നാല് വർഷത്തെ ബിരുദം അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് നേടിയവർക്കോ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് നേടിയവർക്കോ, ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) വഴി പ്രവേശനം നേടി.
രണ്ട് വർഷ എംഎസ് സി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
സയൻസ്/മെഡിക്കൽ/ഫാർമ/വെറ്ററിനറി/അലൈഡ് ഹെൽത്ത് സയൻസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രിയും സാധുവായ GATE/UGC-CSIR NET/NBHM/INSPIRE/ICMR/JEST പോലുള്ള ദേശീയ ഫെലോഷിപ്പുകളും ഉണ്ടായിരിക്കണം.
നാല് വർഷത്തെ എൻജിനീയറിങ് /സയൻസ് ബിരുദം മികച്ച അക്കാദമിക് റെക്കോർഡോടെ പൂർത്തിയാക്കിയവർക്ക് സാധുവായ GATE സ്കോർ ഉണ്ടെങ്കിൽ നേരിട്ട് അപേക്ഷിക്കാം.
സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (CFTIs) വഴി ബിരുദം അല്ലെങ്കിൽ എം എസ് സി നേടിയവർക്കും അപേക്ഷിക്കാം.
എൻജിനീയറിങ് /ടെക്നോളജി/ആർക്കിടെക്ചർ/പ്ലാനിംഗ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്കും അപേക്ഷിക്കാം.
ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രിയും സാധുവായ UGC-NET അല്ലെങ്കിൽ സമാന ദേശീയ ഫെലോഷിപ്പുകളും ഉണ്ടായിരിക്കണം.
സയൻസ് വിഷയങ്ങളിൽ മികച്ച അക്കാദമിക് റെക്കോർഡോടെ മാസ്റ്റേഴ്സ് നേടിയവർക്കും സാധുവായ GATE സ്കോർ ഉള്ളവർക്കും അപേക്ഷിക്കാം.
നാല് വർഷത്തെ എൻജിനീയറിങ് /സയൻസ്/ഹ്യൂമാനിറ്റീസ് ബിരുദം മികച്ച മാർക്കോടെ നേടിയവർക്കും GATE സ്കോറോടെ നേരിട്ട് പിഎച്ച്ഡിക്ക് അപേക്ഷിക്കാം.
സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (CFTIs) വഴി ബിരുദം അല്ലെങ്കിൽ എം എസ് സി നേടിയവർക്കും അപേക്ഷിക്കാം.
എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ/പ്ലാനിങ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പാലക്കാട് (IIT palakkad) പുറത്തിറക്കിയ ഇൻഫർമേഷൻ ബ്രോഷർ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates