പത്താം ക്ലാസ് പാസായോ?, സിആർപിഎഫിൽ ജോലി നേടാം; ആകെ 9195 ഒഴിവുകൾ, കേരളത്തിലും അവസരം, വിശദമായി അറിയാം

പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യത വരെയുള്ളവർക്ക് ആണ് അവസരം. കേന്ദ്ര സായുധ സേനയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കുള്ള മികച്ച അവസരമാണിത്.
CRPF Constable Recruitment 2026
CRPF Constable Recruitment 2026 Selection Process Full Details PET PST CBT ExplainedCRPF/X
Updated on
2 min read

സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്സ് (CRPF) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ & ടെക്‌നിക്കൽ) തസ്തികകളിലായി (CRPF Constable Tradesman) അകെ 9195 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യത വരെയുള്ളവർക്ക് ആണ് അവസരം. കേന്ദ്ര സായുധ സേനയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കുള്ള മികച്ച അവസരമാണിത്.

CRPF Constable Recruitment 2026
എയിംസിൽ ബിരുദ, ബിരുദാനന്തര നഴ്സിങ്, അലൈഡ് ഹെൽത്ത് കോഴ്സുകളിൽ പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ഒഴിവുകളുടെ എണ്ണം

കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ & ടെക്‌നിക്കൽ) – 9175 ഒഴിവുകൾ

കോൺസ്റ്റബിൾ ട്രേഡ്സ്മാൻ (പയനിയർ വിങ്) – 20 ഒഴിവുകൾ

ആകെ ഒഴിവുകൾ: 9195

CRPF Constable Recruitment 2026
IFFCO: അക്കൗണ്ട്സ് ട്രെയിനി തസ്തികയിൽ നിയമനം നേടാം; 12 ലക്ഷം വരെ ശമ്പളം

തസ്തികകൾ

കോൺസ്റ്റബിൾ- ഡ്രൈവർ,മോട്ടോർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ,കാർപെന്റർ,ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ഗാർഡനർ,ബഗ്ലർ,പെയിന്റർ, കുക്ക്, ബാർബർ കം ഹെയർ ഡ്രസ്സർ,വാഷർ മാൻ & വുമൺ, വാട്ടർ കാരിയർ,സഫായി കർമചാരി, മേസൺ,പ്ലമ്പർ,ഇലക്ട്രീഷ്യൻ.

പ്രായപരിധി (01-01-2026 അനുസരിച്ച്):

  • കോൺസ്റ്റബിൾ (ഡ്രൈവർ): 21 മുതൽ 27 വയസ് വരെ

  • മറ്റ് തസ്തികകളിൽ 18 മുതൽ 23 വയസ് വരെ

  • സർക്കാർ നിയമാനുസരിച്ച് പ്രായ ഇളവ് ലഭ്യമാണ്.

CRPF Constable Recruitment 2026
പ്ലസ് ടു,ഡിഗ്രി കഴിഞ്ഞവർക്ക് അവസരം, അപേക്ഷിക്കാൻ ഒരു ദിവസം മാത്രം; ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ അവസരം

വിദ്യാഭ്യാസ യോഗ്യത:

  • ഡ്രൈവർ: 10-ാം ക്ലാസ് + ഹെവി ട്രാൻസ്പോർട്ട് വാഹനം ഓടിക്കാൻ സാധുവായ ഡ്രൈവിങ് ലൈസൻസ്

  • മോട്ടോർ മെക്കാനിക് വെഹിക്കിൾ:10-ാം ക്ലാസ് + മെക്കാനിക് മോട്ടോർ വെഹിക്കിൾ 2 വർഷം ഐടിഐ + 1 വർഷം പ്രവൃത്തി പരിചയം

  • മറ്റ് ട്രേഡ്സ്മാൻ തസ്തികകൾ: 10-ാം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ പ്രാവീണ്യം

  • പയനിയർ വിങ് (മേസൺ/ഇലക്ട്രീഷ്യൻ): 10-ാം ക്ലാസ് + ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് 1 വർഷം പ്രവൃത്തി പരിചയം (ഐടിഐ പാസായവർക്ക് മുൻഗണന)

CRPF Constable Recruitment 2026
ബി.ടെക് മുതൽ എംസിഎ വരെ,350 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം; ഇന്ത്യൻ ബാങ്കിൽ ജോലി നേടാം

തെരഞ്ഞെടുപ്പ് പ്രക്രിയ

1. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET):

  • കോൺസ്റ്റബിൾ (ഡ്രൈവർ, മോട്ടോർ മെക്കാനിക്, ഗാർഡ്നർ, പെയിന്റർ, കാർപെന്റർ, ബ്രാസ്/പൈപ്പ് ബാൻഡ്, കോബ്ലർ, ടെയ്‌ലർ, ബഗ്ലർ):

    1. പുരുഷൻ: 5 കിലോമീറ്റർ ഓട്ടം – 24 മിനിറ്റ്

    2. സ്ത്രീ: 1.6 കിലോമീറ്റർ – 8.30 മിനിറ്റ്

  • കോൺസ്റ്റബിൾ (കുക്ക്, വാട്ടർ കാരിയർ, ബാർബർ, വാഷർ, സഫായി കർമചാരി):

    1.പുരുഷൻ: 1.6 കിലോമീറ്റർ – 10 മിനിറ്റ്

    2.സ്ത്രീ: 1.6 കിലോമീറ്റർ – 12 മിനിറ്റ്

  • പയനിയർ വിങ് (മേസൺ/ഇലക്ട്രീഷ്യൻ):

    1.പുരുഷൻ: 1.6 കിലോമീറ്റർ – 9 മിനിറ്റ്

CRPF Constable Recruitment 2026
കായിക താരങ്ങൾക്ക് ബിരുദ പഠനത്തിന് സ്പോർട്സ് അക്കാദമി സെലക്ഷൻ, ഏപ്രിൽ 17 മുതൽ

2. ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST):
ഉയരം, നെഞ്ചളവ് (പുരുഷന്മാർക്ക്), ഭാരം എന്നിവ പരിശോധിക്കും.

  • ഉയരം: പുരുഷൻ – കുറഞ്ഞത് 170 സെ.മീ, സ്ത്രീ – 157 സെ.മീ

  • നെഞ്ചളവ് (പുരുഷൻ): 80 സെ.മീ (കുറഞ്ഞത്)

  • ഉദ്യോഗാർത്ഥിയുടെ പ്രായത്തിന്റെയും വയസ്സിന്റെയും അടിസ്ഥാനത്തിൽ ആണ് ഭാരം കണക്കിലാക്കുന്നത്

CRPF Constable Recruitment 2026
84 ഒഴിവുകൾ, ശമ്പളം 30,000 മുതൽ, അഭിമുഖത്തിലൂടെ നിയമനം, റെയിൽവേയിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ആകാം

3. കമ്പ്യൂട്ടർ അടിസ്ഥാന പരീക്ഷ (CBT):

  • 100 മാർക്ക്, 100 ചോദ്യങ്ങൾ, സമയം 2 മണിക്കൂർ

    വിഷയങ്ങൾ

  1. ജനറൽ ഇന്റലിജൻസ് & റീസണിങ് – 25

  2. ജനറൽ നോളജ് & അവയർനെസ് – 25

  3. ഗണിതം – 25

  4. ഇംഗ്ലീഷ്/ഹിന്ദി – 25

  • ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്ക് ഉണ്ടാകും

4. ട്രേഡ്/സ്കിൽ ടെസ്റ്റ്:

  • 50 മാർക്ക് (കുറഞ്ഞത് 20 മാർക്ക് വേണം)

  • അപേക്ഷിച്ച ട്രേഡിലെ പ്രായോഗിക കഴിവ് പരിശോധിക്കും

CRPF Constable Recruitment 2026
പത്താം ക്ലാസ് മുതൽ ഫാം.ഡി വരെ, 577 ഒഴിവുകൾ, 47,330 വരെ ശമ്പളം; നോർത്തേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ വൻ അവസരം

5. ഡോക്യുമെന്റ് വെരിഫിക്കേഷൻ (DV):

നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ സമർപ്പിച്ച എല്ലാ സർട്ടിഫിക്കറ്റുകളും ഈ ഘട്ടത്തിൽ പരിശോധിക്കും.

6. മെഡിക്കൽ പരിശോധന (DME/RME):

ഉദ്യോഗാർഥികളുടെ മെഡിക്കൽ പരിശോധന എം എച്ച് എ (MHA) മാർഗനിർദേശപ്രകാരം നടത്തും. ഇതിന് ശേഷമാകും അന്തിമ പട്ടിക പ്രഖ്യാപിക്കുക.

CRPF Constable Recruitment 2026
ഒമാനിലെ സ്കൂളിൽ അധ്യാപകരാകാം,1.3 ലക്ഷം രൂപ വരെ ശമ്പളം; അവസാന തീയതി ഏപ്രിൽ 10

അപേക്ഷകൾ ഈ മാസം ഏപ്രിൽ 20 മുതൽ മെയ് 19 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://rect.crpf.gov.in/Upload/Recruitment.pdf

Summary

CRPF Constable Recruitment 2026 Selection Process Full Details PET PST CBT Explained.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com