

ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ട്രെയിനി (അക്കൗണ്ട്സ്) തസ്തികയിൽ നിയമനം നടത്തുന്നു. അപേക്ഷകന്റെ പ്രായം പരമാവധി 30 വയസ്സ് ആയിരിക്കണം. യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദം നേടിയവരും, കൂടാതെ സി.എ (ഇന്റർമീഡിയറ്റ്) യോഗ്യത നേടിയവർക്കുമാണ് അവസരം.
ഉദ്യോഗാർത്ഥികൾക്ക് കോർപ്പറേറ്റ് ഫിനാൻസ് & അക്കൗണ്ട്സ്, ടാക്സേഷൻ, ട്രഷറി മാനേജ്മെന്റ്, ERP/SAP സിസ്റ്റങ്ങളിലുള്ള പ്രവർത്തന പരിചയം എന്നിവ ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യം ഒരു വർഷത്തെ ട്രെയിനിങ് നൽകും. ഈ കാലയളവിൽ പ്രതിമാസം 48,000 രൂപ വരെ സ്റ്റൈപൻഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 40,000 മുതൽ 75,000 രൂപ വരെ ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും. ശമ്പളവും മറ്റ് അനുകൂല്യങ്ങളും ചേർത്ത് ഒരു വർഷം ഏകദേശം 12 ലക്ഷം രൂപ വരെ ലഭിക്കാം.
പരിശീലനം പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് മൂന്ന് വർഷം സ്ഥാപനത്തിൽ ജോലി ചെയ്യനാമെന്നാണ് സർവീസ് ബോണ്ട് വ്യവസ്ഥ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐഎഫ്എഫ്‌കോയുടെ സ്ഥാപനങ്ങളിലോ അനുബന്ധ സ്ഥാപനങ്ങളിലോ നിയമനം ലഭിക്കാവുന്നതാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളിലായിരിക്കും. ആദ്യ ഘട്ടത്തിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള ഓൺലൈൻ പരീക്ഷ നടത്തും. ഈ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ അടുത്ത ഘട്ടമായ വ്യക്തിഗത ഇന്റർവ്യൂവിലേക്ക് ക്ഷണിക്കും. ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ പരിശോധന ഉണ്ടാകും. അതിന് ശേഷം അന്തിമ പട്ടിക പുറത്തിറക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates