IIT Roorkee: പോസ്റ്റ് ഡോക്ടറൽ,ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിഭാഗത്തിൽ ഒരു ഒഴിവും ജൂനിയർ റിസർച്ച് ഫെലോ വിഭാഗത്തിൽ രണ്ട് ഒഴിവുമാണ് ഉള്ളത്.
IIT Roorkee
IIT Roorkee Recruitment 2025 for Research Postsspecial arrangement
Updated on
1 min read

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി റൂർക്കി (IIT Roorkee) വിവിധ ഗവേഷണ തസ്തികകളിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനങ്ങൾ പുറത്തിറക്കി. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് വിഭാഗത്തിൽ ഒരു ഒഴിവും ജൂനിയർ റിസർച്ച് ഫെലോ വിഭാഗത്തിൽ രണ്ട് ഒഴിവുമാണ് ഉള്ളത്. ഇരു നിയമനങ്ങളുടെയും യോഗ്യത, പ്രായപരിധി, ശമ്പള ഘടന, തെരഞ്ഞെടുപ്പ് നടപടിക്രമം എന്നിവ പരിശോധിക്കാം.

IIT Roorkee
ഹാർകോർട്ട് ബട്ട്‌ലർ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി: പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ റിസർച്ച് ഫെലോ

  • ഇലക്ട്രിക്കൽ എൻജിനീയറിങ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഫിസിക്സ് അല്ലെങ്കിൽ തുല്യ വിഷയങ്ങളിൽ എം .ഇ /എം .ടെക് (CGPA കുറഞ്ഞത് 6.0).
    അല്ലെങ്കിൽ

  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ തുല്യ വിഷയങ്ങളിൽ ബി.ഇ / ബി .ടെക് ( കുറഞ്ഞത് 7.5 CGPA).

  • ഗേറ്റ് / നെറ്റ് / മറ്റു ദേശീയ തല പരീക്ഷകൾ പാസായിരിക്കണം
    അല്ലെങ്കിൽ സെൻട്രൽ ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ നി നിന്ന് നേടിയ ബിരുദം.

  • ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ തിയറി, പ്രൊബബിലിറ്റി തിയറി എന്നിവയുടെ അടിസ്ഥാന ധാരണ.

സ്റ്റൈപൻഡ്

  • ആദ്യ 2 വർഷം : ₹37,000 + മറ്റ് അലവൻസുകൾ

  • 2 വർഷത്തിന് ശേഷം : ₹42,000 + മറ്റ് അലവൻസുകൾ

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://iitr.ac.in/Careers/static/Project_Jobs/ECE/2025/adv22122025.pdf

IIT Roorkee
തിരുച്ചിറപ്പള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പി.എച്ച്ഡിക്ക് അപേക്ഷിക്കാം

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി .ടെക് / ബി .ഇ
    (IIT / CFTI / NIT എന്നിവയിൽ നിന്ന് നേടിയവർക്ക് മുൻഗണന).

  • മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ബന്ധപ്പെട്ട ശാഖകളിൽ ഐ ഐ റ്റികളിൽ നിന്നോ പ്രശസ്ത അന്താരാഷ്ട്ര സർവകലാശാലകളിൽ നിന്നോ നേടിയ പി എച്ച് ഡി.

  • തെർമോ-ഫ്ലൂയിഡ് മേഖലയിലെ ഗവേഷണ പശ്ചാത്തലം ഉണ്ടായിരിക്കണം.

  • മികച്ച റിസർച്ച് പബ്ലിക്കേഷൻ റെക്കോർഡ് വേണം.

  • കുറഞ്ഞത് 3 ജേർണലുകൾ പ്രസിദ്ധീകരിച്ചിരിക്കണം

  • അടുത്തിടെ പി എച്ച് ഡി സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം, ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് PhD ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

    ശമ്പളം / സ്റ്റൈപൻഡ്

  • പ്രതിമാസ ഏകീകൃത ഫെലോഷിപ്പ് : ₹80,000 (2 വർഷത്തേക്ക്)

  • കണ്ടിജൻസി ഗ്രാന്റ് : വർഷത്തിൽ ₹50,000

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://iitr.ac.in/Careers/static/Post_Doctoral_Fellowship/MI/2025/adv191220251.pdf

Summary

Education news: IIT Roorkee Recruitment 2025 for Post Doctoral Fellowship and Junior Research Fellow Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com