

ഇന്ത്യൻ ആർമി ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ഡയറക്ടറേറ്റ് (DG EME) എം.ടി.എസ്, ടെലികോം മെക്കാനിക് തുടങ്ങിയ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 07 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്, ഐ ടി ഐ യോഗ്യതയുള്ളവർക്ക് ആണ് അവസരം. വിമുക്തഭടന്മാർക്കും അപേക്ഷിക്കാം.
ടെലികോം മെക്കാനിക് - 02
ആർമമെന്റ് മെക്കാനിക് - 01
മൾട്ടിടാസ്കിങ് സ്റ്റാഫ്- 04
ടെലികോം മെക്കാനിക് / ആർമമെന്റ് മെക്കാനിക്:
10+2 പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഐ ടി ഐ പൂർത്തിയാക്കിയിരിക്കണം.
മുൻസൈനികർ (Ex-Servicemen / ESM) ബന്ധപ്പെട്ട ട്രേഡിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന.
മൾട്ടിടാസ്കിങ് സ്റ്റാഫ്:
പത്താം ക്ലാസ് പാസായിരിക്കണം.
അനുബന്ധ ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 18 മുതൽ 25 വർഷം (സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും).
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 2 മണിക്കൂറാണ് പരീക്ഷ സമയം. 150 മാർക്കിന്റെ പരീക്ഷയാണ് നടത്തുന്നത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. എഴുത്ത് പരീക്ഷ പാസാകുന്ന ഉദ്യോഗാർത്ഥികളെ സ്കിൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിന്റെ ഫലം കൂടി പരിഗണിച്ച് അന്തിമ പട്ടിക പുറത്തിറക്കും.
അവസാന തീയതി 23-01-2026 ( വിജ്ഞാപനം പുറത്തിറങ്ങിയ ശേഷമുള്ള 21 ദിവസം) ആണ്.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://indianarmy.nic.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates