

ഇന്ത്യൻ ആർമിയിൽ (Indian Army) റിമൗണ്ട് വെറ്ററിനറി കോർപ്പ്സ് (RVC) വിഭാഗത്തിൽ ജോലി നേടാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. അകെ 20 ഒഴിവുകളാണ് ഉള്ളത്. ഇതിൽ 18 എണ്ണം പുരുഷന്മാർക്കും 2 എണ്ണം സ്ത്രീകൾക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. വിശദമായി പരിശോധിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബിവിഎസ് സി (BVSc) അല്ലെങ്കിൽ ബിവിഎസ് സി &എ എച്ച് (BVSc & AH) ഡിഗ്രി നിർബന്ധമാണ്
ഈ ഡിഗ്രി ഇന്ത്യയിലെ അംഗീകൃത സർവകലാശാലയിൽ നിന്നോ, സമാനമായ വിദേശ സർവകലാശാലയിൽ നിന്നുള്ളതോ ആയിരിക്കണം.
ഡിഗ്രി ഇന്ത്യൻ വെറ്റിനറി കൗൺസിൽ ആക്ട് ,1984ന്റെ ആദ്യമോ രണ്ടാം ഷെഡ്യൂളിലോ ഉൾപ്പെട്ടിരിക്കണം
അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം
പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ യോഗ്യതയാണ്
പുരുഷന്മാർ (Men):
ഓൺലൈൻ അപേക്ഷ ആരംഭം: ഏപ്രിൽ 17, 2026
അവസാന തീയതി: മേയ് 18, 2026
സ്ത്രീകൾ (Women):
ഓൺലൈൻ അപേക്ഷ ആരംഭം: ഏപ്രിൽ 15, 2026
അവസാന തീയതി: മേയ് 15, 2026
അപേക്ഷകൾ നിശ്ചിത സമയത്തിനകം ഓൺലൈൻ വഴി സമർപ്പിക്കണം.
അപേക്ഷയുടെ അവസാന തീയതിയനുസരിച്ച് 21 മുതൽ 32 വയസ് വരെ
കുറഞ്ഞ പ്രായം: 21 വയസ്
പരമാവധി പ്രായം (ജനറൽ): 32 വയസ്
ഈ റിക്രൂട്ട്മെന്റിന് അപേക്ഷാഫീസ് ഇല്ല
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ഇത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates