

നാഷണൽ ന്യൂസ്‌പ്രിന്റ് ആൻഡ് പേപ്പർ മിൽസ് (National Newsprint and Paper Mills) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 45 ഒഴിവുകളാണ് വിവിധ ടെക്നിക്കൽ, ഓപ്പറേഷണൽ മേഖലകളിൽ ഉള്ളത്. 10-ാം ക്ലാസ് മുതൽ എംഎസ്.സി വരെ യോഗ്യതകളുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.
ഡി-ഇങ്കിംഗ് പ്ലാന്റ്:
ഷിഫ്റ്റ് ഇൻചാർജ് – 1
സൂപ്പർവൈസർ-കം-ഡിസിഎസ് ഓപ്പറേറ്റർ – 1
പ്ലാന്റ് ഓപ്പറേറ്റർ – 3
മെന്റനൻസ് & എൻജിനീയറിംഗ്:
ഷിഫ്റ്റ് എൻജിനീയർ (മെക്കാനിക്കൽ) – 3
ഷിഫ്റ്റ് എൻജിനീയർ (ഇലക്ട്രിക്കൽ) – 2
ഷിഫ്റ്റ് എൻജിനീയർ (ഇൻസ്ട്രുമെന്റ്) – 1
ഇൻസ്ട്രുമെന്റ് ടെക്നീഷ്യൻ – 2
പവർ ഹൗസ്:
ഷിഫ്റ്റ് ഇൻചാർജ് – 3
ബോയിലർ ഡിസിഎസ് ഓപ്പറേറ്റർ – 1
ടർബൈൻ ഡിസിഎസ് ഓപ്പറേറ്റർ – 3
ഫസ്റ്റ് ക്ലാസ് ബോയിലർ ഓപ്പറേറ്റർ – 1
സെക്കൻഡ് ക്ലാസ് ബോയിലർ ഓപ്പറേറ്റർ – 1
സീനിയർ കെമിസ്റ്റ് – 1
ഇലക്ട്രിക്കൽ ഷിഫ്റ്റ് എൻജിനീയർ – 2
ഇലക്ട്രീഷ്യൻ – 2
ഡി എം പ്ലാന്റ് ഓപ്പറേറ്റർ – 1
സി എച്ച് പി /എ എച്ച് പി ഓപ്പറേറ്റർ – 3
പേപ്പർ മെഷീൻ വിഭാഗം:
ഷിഫ്റ്റ് ഇൻചാർജ് – 1
ഡിസിഎസ് ഓപ്പറേറ്റർ – 2
കെമിക്കൽ ഓപ്പറേറ്റർ – 1
ജൂനിയർ വെറ്റ് എൻഡ് ഓപ്പറേറ്റർ – 2
വെറ്റ് എൻഡ് ഓപ്പറേറ്റർ അസിസ്റ്റന്റ് – 3
ബാക്ക് ടെൻഡർ അസിസ്റ്റന്റ് – 2
വൈൻഡർ ഓപ്പറേറ്റർ അസിസ്റ്റന്റ് – 3
പ്രായപരിധി: പരമാവധി 50 വയസ്
വിദ്യാഭ്യാസ യോഗ്യത:
10-ാം ക്ലാസ് / 12-ാം ക്ലാസ്
ഐടിഐ / ഡിപ്ലോമ
ബിരുദം / ബി.ഇ / ബി.ടെക്
എം.എസ്.സി (ബന്ധപ്പെട്ട വിഷയങ്ങളിൽ)
പ്രവൃത്തി പരിചയം : ബന്ധപ്പെട്ട ടെക്നിക്കൽ/ഓപ്പറേഷണൽ മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്.
നിയമനം ലഭിക്കുന്നവർക്ക് 20,000 രൂപ മുതൽ 50,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഷോർട്ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://www.nepamills.co.in/allpdf/contract_basis.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates