ബാങ്കിൽ നിന്നും വിരമിച്ചവർക്ക് ജോലി, എസ്ബിഐയിൽ 105 ഒഴിവുകൾ,50,000 രൂപവരെ ശമ്പളം; 63 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

എസ് ബി ഐയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
SBI recruitment notification showing 105 vacancies for retired bank staff age limit 63 years
SBI announces 105 job openings for retired bank employeesGemini AI representative purpose only
Updated on
1 min read

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വിരമിച്ച ഓഫീസർമാരെ നിയമിക്കുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. റിസോൾവർ തസ്തികയിലാണ് നിയമനം. രണ്ട് വിഭാഗങ്ങളിലായി വിവിധ സർക്കിളുകളിലായി 105 ഒഴിവുകളിലേക്കാണ് നിയമനം. തിരുവനന്തപുരം സർക്കിളിൽ ഉൾപ്പടെ ഒഴിവുകൾ ഉണ്ട്.

എസ് ബി ഐയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. MMGS-II, MMGS-III & SMGS-IV ഗ്രേഡുകളിൽ നിന്നുള്ള വിരമിച്ച എസ്ബിഐ ഓഫീസർമാർക്കാണ് അവസരം. മെയ് അഞ്ച് വരെ എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സ്വീകരിക്കും.

SBI recruitment notification showing 105 vacancies for retired bank staff age limit 63 years
CUET UG 2026: വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നാളെ രാത്രി അവസാനിക്കും

ലഭിക്കുന്ന അപേക്ഷകകളിൽ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി നടത്തുന്ന അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. എസ് ബി ഐയുടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് ഇവരുടെ നിയമനം.

കസ്റ്റമർ എക്സ്പീരിയൻസ് എൻഹാൻസ്മെ​ന്റ് ഡിപ്പാർട്ടമെ​ന്റിൽ റിസോൾവേഴ്സ് എന്ന തസ്തികയിലായിരിക്കും നിയമനം.

മതിയായ പ്രവൃത്തി പരിചയം, സിസ്റ്റം, നടപടിക്രമങ്ങൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ അറിവ്. ബന്ധപ്പെട്ട മേഖലയിൽ മൊത്തത്തിലുള്ള പ്രൊഫഷണൽ കഴിവ് എന്നിവയുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

SBI recruitment notification showing 105 vacancies for retired bank staff age limit 63 years
1,40,000 രൂപ വരെ ശമ്പളം, ഭാരത് പെട്രോളിയത്തിൽ 250 ഒഴിവുകൾ;ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അവസരം

പരമാവധി പ്രായം 2026 മാർച്ച് 31 ന് 63 വയസ്സിൽ കൂടരുത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വർഷത്തേക്കായിരിക്കും കരാർ ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടി നൽകാം. അല്ലെങ്കിൽ 65 വയസ്സുവരെ ഇതിൽ ഏതാണോ ആദ്യം അതിനെ അടിസ്ഥാനമാക്കി കരാർ അവസാനിക്കും.

MMGS-II,MMGS-III തസ്തികയിൽ വിരമിച്ചവർക്ക് 45,000 രൂപയും SMGS-IV വിരമിച്ചവർക്ക് 50,000 രൂപയും പ്രതിഫലമായിക്കും. കരാർ കാലയളവിൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല.

മെയ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

അപേക്ഷാ ഫോം

Summary

Job Alert: State Bank of India (SBI) has announced 105 vacancies for retired bank employees. Candidates up to 63 years can apply for jobs with salary up to Rs 50,000. Check eligibility and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com