CUET UG 2026: വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നാളെ രാത്രി അവസാനിക്കും

സിയുഇടി യുജി (CUET UG) 2026 മെയ് 11 മുതൽ 31 വരെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ നഗരങ്ങളിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും.
CUET UG 2026 notification showing last date to update subjects in application as April 19
CUET UG 2026 application correction window for subject updates closes on April 19 PTI/FILE
Updated on
2 min read

വിവിധ സർവകലാശാലകളിൽ ബിരുദ കോഴ്സുകൾ പ്രവേശനം ലഭിക്കുന്നതിനായുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ഫോർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളുടെ (CUET UG) രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് തിരുത്തൽ വരുത്താനുള്ള അവസരം നാളെ (ഏപ്രിൽ 19) കൂടെ മാത്രം.

വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത വിഷയം തിരുത്തുന്നതിനുള്ള വിൻഡോ ആണ് നാളെ രാത്രി വരെ തുറന്നിരിക്കുക. പരീക്ഷാർത്ഥികളുടെ അഭ്യർത്ഥനയെ തുടർന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വിഷയം തിരുത്താനുള്ള വിൻഡോ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

രജിസ്റ്റർ ചെയ്ത് ഫീസ് അടച്ച അപേക്ഷകർക്ക് 2026 ഏപ്രിൽ19 രാത്രി 11:50 വരെ മുമ്പ് തിരഞ്ഞെടുത്ത വിഷയങ്ങൾ അപ്ഡേറ്റ് ചെയ്യാൻ എൻ ടി എ അവസരം നൽകിയിട്ടുണ്ട്.

CUET UG 2026 notification showing last date to update subjects in application as April 19
ഡിജിറ്റൽ ഇന്ത്യ ഭാഷിണിയിൽ യങ് പ്രൊഫഷണൽ നിയമനം, 50,000 രൂപ ശമ്പളം; ഇപ്പോൾ അപേക്ഷിക്കാം

വിദ്യാർത്ഥികൾ തങ്ങൾ തെരഞ്ഞെടുത്ത വിഷയങ്ങളുടെ കൃത്യത ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യാനും അവ അന്തിമമാക്കാനും എൻടിഎ നിർദ്ദേശിച്ചിട്ടുണ്ട്.

സിയുഇടി യുജി (CUET UG) 2026 മെയ് 11 മുതൽ 31 വരെ ഇന്ത്യയിലെയും വിദേശത്തെയും വിവിധ നഗരങ്ങളിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കും.

വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം ഫെബ്രുവരി 23 മുതൽ 26 വരെ വീണ്ടും രജിസ്ട്രേഷനുള്ള അവസരം എൻടിഎ നീട്ടി നൽകിയിരുന്നു.

നേരത്തെ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) സിയുഇടി 2026 ലെ ഫോട്ടോ വെരിഫിക്കേഷൻ സമയപരിധി ഏപ്രിൽ 16 വരെ നീട്ടി നൽകിയിരുന്നു. അതിന് സമയ പരിധി കഴിഞ്ഞതിന് പിന്നാലെയാണ് വിഷയങ്ങൾ സംബന്ധിച്ചുള്ള തിരുത്തലിന് സമയപരിധി നീട്ടി നൽകിയത്.

ഭാഷകളും ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഉൾപ്പെടെ പരമാവധി അഞ്ച് വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. 37 വിഷയങ്ങൾക്കായി (13 ഭാഷകൾ, 23 ഡൊമെയ്ൻ-നിർദ്ദിഷ്ട വിഷയങ്ങൾ, ഒരു ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ നടത്തുന്നത്. ഓരോ പേപ്പറിനും പരീക്ഷയുടെ ദൈർഘ്യം 60 മിനിറ്റായിരിക്കും.

CUET UG 2026 notification showing last date to update subjects in application as April 19
സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

2026-27 അധ്യയന വർഷത്തേക്കുള്ള എല്ലാ കേന്ദ്ര സർവകലാശാലകളിലേക്കും സംസ്ഥാന സർവകലാശാലകൾ സിയുഇടിയുടെ സ്കോർ അടിസ്ഥാനമാക്കി നിയമനം നടത്തുന്ന മറ്റ് സർവകലാശാലകൾ എന്നിവരുടെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഇന്ത്യയിലും വിദേശത്തുമായി പരീക്ഷ നടത്തുന്നത്. മലയാളം ഉൾപ്പടെ 13 ഭാഷകളിലായാണ് സിയുഇടി യുജി പരീക്ഷകൾ നടത്തുന്നത്.

എൻടിഎ യുടെ nta.ac.in, cuet.nta.nic.in എന്നീ വെബ്സൈറ്റുകളിൽ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാണ്. എന്തെങ്കിലും സംശയങ്ങൾക്കോ ​​വിശദീകരണങ്ങൾക്കോ ​​പരീക്ഷാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.

CUET UG 2026 notification showing last date to update subjects in application as April 19
1,40,000 രൂപ വരെ ശമ്പളം, ഭാരത് പെട്രോളിയത്തിൽ 250 ഒഴിവുകൾ;ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അവസരം

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന സിയുഇടി യുജി 2026 പരീക്ഷയക്ക് മൊത്തം 14,92,764 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.

ഇത് മുൻവർഷത്തേക്കാൾ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ വർദ്ധനവാണ്. സിയുഇടി യുജി 2025 ൽ 13,54,699 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും I0,71,735 പേർ പരീക്ഷ എഴുതുകയും ചെയ്തിരുന്നു.

Summary

Education News: CUET UG 2026 subject update deadline ends on April 19, 2026. Candidates must make corrections in their application before the window closes. Check details and steps to update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com