സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

ഐ എച്ച് ആർ ഡിയിൽ ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരം, ജെഡിസി അപേക്ഷാ തീയതി നീട്ടി , സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷിക്കാം
MD Siddha and Unani admission 2026 central quota application deadline April 24
Applications open for MD Siddha and Unani central quota seats until April 24Freepik.com
Updated on
2 min read

നിലവിൽ പി ജി കോഴ്‌സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2026-27 അദ്ധ്യയന വർഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.

തമിഴ് നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എംഡി (സിദ്ധ) കോഴ്‌സിലേയ്ക്കും, ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എംഡി (യുനാനി) കോഴ്‌സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

MD Siddha and Unani admission 2026 central quota application deadline April 24
1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

ആയുഷ് മന്ത്രാലയത്തിന്റെ മാർഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെ ഇ-മെയിൽ വഴിയോ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷിക്കണം.

ഏപ്രിൽ 24 വൈകിട്ട് നാല് മണിക്കകം അപേക്ഷകൾ ലഭിച്ചിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ടേ ഇ മെയിൽ വിലാസം director.ame@kerala.gov.in

തപാലിലോ നേരിട്ടോ അപേക്ഷ നൽകേണ്ട വിലാസം

ഡയറക്ടർ,

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,

ആരോഗ്യ ഭവൻ,

തിരുവനന്തപുരം

വിശദവിവരങ്ങൾക്ക്: www.ayurvedacollege.ac.in, www.gack.kerala.gov.in, www.gactvm.kerala.gov.in,

ഫോൺ: 0471-2339307.

MD Siddha and Unani admission 2026 central quota application deadline April 24
500 ഒഴിവുകൾ, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; മഹാനദി കോൾഫീൽഡ്സിൽ മെയ് ഏഴ് മുതൽ അപേക്ഷിക്കാം

ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

ഐഎച്ച്ആർഡിയുടെ സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന കേന്ദ്രങ്ങളിൽ നടത്തുന്ന ഇന്റേൺഷിപ്പ് ട്രെയിനിങ് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി പഠനം നാലാം സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് 20 ദിവസത്തെ ഇന്റേൺഷിപ്പാണ് നൽകുന്നത്.

താൽപ്പര്യമുള്ളവർ സെന്ററിൽ നേരിട്ടോ www.skillcentre.ihrd.ac.in ലോ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 – 2234374, 9495656333.

MD Siddha and Unani admission 2026 central quota application deadline April 24
74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് സിവിൽ സർവീസ് പരിശീലനം ആരംഭിക്കും.

ഓൺലൈൻ രജിസ്ട്രേഷനും, ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം https://kscsa.org ൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (8281098864, 8281098863, 0471 2313065, 2311654, 8281098861), കൊല്ലം (8281098867), ആലുവ (8281098873), പൊന്നാനി (0494 2665489, 8281098868), പാലക്കാട് (0491 2576100, 8281098869), കോഴിക്കോട് (0495 2386400, 8281098870), കല്യാശ്ശേരി (8281098875).

MD Siddha and Unani admission 2026 central quota application deadline April 24
93,000 രൂപ ശമ്പളവും ആനുകൂല്യങ്ങളും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സെക്യൂരിറ്റി മാനേജർ തസ്തികയിൽ ഒഴിവുകൾ; സ്ഥിരം നിയമനത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

ജെ ഡി സി കോഴ്സ് അപേക്ഷാ തീയതി നീട്ടി

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി (2026-27) കോഴ്സിന്റെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി ഏപ്രിൽ 30 വൈകുന്നേരം അഞ്ച് മണി വരെ നീട്ടി.

നേരത്തെ ഏപ്രിൽ 18 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. ഇതാണ് നീട്ടി നൽകിയത്.

അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ഇവിടെ കാണാം.

പ്രോസ്പെക്ടസ് ഇവിടെ വായിക്കാം.

Summary

Education News: Applications open for central quota seats in MD Siddha and Unani courses until April 24.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com