500 ഒഴിവുകൾ, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവർക്ക് അവസരം; മഹാനദി കോൾഫീൽഡ്സിൽ മെയ് ഏഴ് മുതൽ അപേക്ഷിക്കാം

അസിസ്റ്റന്റ് ഫോർമാൻ, ടെക്നീഷ്യൻ തസ്തികകളിലേക്ക് മെയ് 28 വരെ അപേക്ഷ സ്വീകരിക്കും
MCL recruitment 2026 notification for assistant foreman and technician posts with 500 vacancies
MCL invites applications for 500 Assistant Foreman and Technician vacancies from May 7MCL
Updated on
1 min read

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മഹാനദി കോൾഫീൽഡ്സി (MCL-എംസിഎൽ) ൽ രണ്ട് തസ്തികകളിലായി 500 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് ഫോർമാൻ ഇലക്ട്രീഷ്യൻ (ട്രെയിനി), ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) (ട്രെയിനി) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. മെയ് ഏഴ് മുതൽ എംസിഎൽ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ വഴി അപേക്ഷ സ്വീകരിച്ചു തുടങ്ങും. മെയ് 28 വരെ അപേക്ഷിക്കാം.

MCL recruitment 2026 notification for assistant foreman and technician posts with 500 vacancies
74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

തസ്തിക, യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പളം

അസിസ്റ്റന്റ് ഫോർമാൻ :

യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം (എഐസിടിഇ അംഗീകരിച്ചത്)

ഒഴിവുകളുടെ എണ്ണം :150

പരിശീലന കാലയളവിലെ അടിസ്ഥാന ശമ്പളം : 47,330.25 രൂപ

ടെക്നീഷ്യൻ:

യോഗ്യത : പത്താം ക്ലാസ്സ് ഇലക്ട്രീഷ്യൻ ട്രേഡിൽ (എൻസിവിടി/എസ്‌സിവിടി) ഐടിഐ,എൽടിഐ പെർമിറ്റ്

ഒഴിവുകളുടെ എണ്ണം : 350

വേതനം : ദിവസം 1,583.32 രൂപ

പ്രായപരിധി : 18 - 30 വയസ്സ് (28/05/2026 അടിസ്ഥാനമാക്കി)

നിയമപ്രകാരമുള്ള ഉയർന്ന പ്രായപരിധി ഇളവ് അർഹതയുള്ളവർക്ക് ലഭിക്കും.

MCL recruitment 2026 notification for assistant foreman and technician posts with 500 vacancies
93,000 രൂപ ശമ്പളവും ആനുകൂല്യങ്ങളും, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സെക്യൂരിറ്റി മാനേജർ തസ്തികയിൽ ഒഴിവുകൾ; സ്ഥിരം നിയമനത്തിന് മെയ് അഞ്ച് വരെ അപേക്ഷിക്കാം

അപേക്ഷാ ഫീസ്

1000 രൂപയും 180 രൂപ ജിഎസ് ടിയും ഉൾപ്പെട 1180 രൂപ

എസ് സി, എസ് ടി, സ്ത്രീകൾ, പിഡബ്ല്യുഡി, ഇഎസ്എം എന്നിവർ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല.

ഓൺലൈൻ അപേക്ഷയും അപേക്ഷാ ഫീസും സ്വീകരിച്ചു തുടങ്ങുന്ന തീയതി. മെയ് ഏഴ് രാവിലെ 10 മണി മുതൽ

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി മെയ് 28 രാത്രി 11.50 വരെ

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

അപേക്ഷ സമർപ്പിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇവിടെ കാണാം

Summary

Job Alert: Mahanadi Coalfields Limited (MCL) announces 500 vacancies for Assistant Foreman and Technician posts. Diploma and ITI candidates can apply from May 7. Check eligibility, salary, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com